ഷഹീന്‍ അഫ്രീദി 
Sports

ബാറ്റിങിലും ബൗളിങിലും മുന്നില്‍; ഐസിസി റാങ്കിങില്‍ പാകിസ്ഥാന്‍ കുതിപ്പ്; ആദ്യപത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍

പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഷഹീന്‍ എട്ടുവിക്കറ്റുകള്‍ നേടി.

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഐസിസി ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി. ബാറ്റര്‍മാരില്‍ പാക് താരം ബാബര്‍ അസം തന്നെ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഓസ്‌ട്രേലിയക്കെതിരായ ഏകദിന മത്സരത്തിലെ മികച്ച പ്രകടനമാണ് ഷഹീന് തുണയായത്. ഓസിസിനെതിരെ ചരിത്രവിജയം നേടാനും പാകിസ്ഥാന് കഴിഞ്ഞു.

പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഷഹീന്‍ എട്ടുവിക്കറ്റുകള്‍ നേടി. ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്തതില്‍ രണ്ടാമത്തെ താരവും ഷഹീന്‍ തന്നെയാണ്. സൗത്ത് ആഫ്രിക്കയുടെ കേശവ് മഹാരാജിനെ പിന്തള്ളിയാണ് ഷഹീന്‍ ഒന്നാമത് എത്തിയത്. അഫ്ഗാന്റെ റാഷിദ് ഖാനാണ് പട്ടികയില്‍ രണ്ടാമത്. കേശവ് മഹാരാജ് മൂന്നാമതും നാലാമത് ഇന്ത്യന്‍താരം കുല്‍ദീപ് യാദവുമാണ്.

ആദ്യപത്തില്‍ കുല്‍ദീപിനെ കൂടാതെ ബുംറയും മുഹമ്മദ് സിറാജും ഇടം പിടിച്ചു. പട്ടികയില്‍ ബുംറ അഞ്ചാമതും സിറാജ് എട്ടാമതുമാണ്. ഷഹീന്റെ കൂട്ടാളിയായ ഹാരിസ് റൗഫ് പതിനാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പട്ടികയില്‍ പതിമൂന്നാമതെത്തി. ഹാരിസ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ പത്തുവിക്കറ്റുകള്‍ നേടുകയും പ്ലെയര്‍ ഓഫ് ദി സീരിസ് സ്വന്തമാക്കുകയും ചെയ്തിരുന്നു.

ഓസ്‌ട്രേലിയക്കെതിരെ നേടിയ 80 റണ്‍സ് പ്രകടനമാണ് മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ ഒന്നാമത് എത്തിച്ചത്. പാക് ക്യാപ്റ്റന്‍ റിസ് വാനും പട്ടികയില്‍ നില മെച്ചപ്പെടുത്തി. ബാറ്റിങില്‍ രോഹിത് ശര്‍മയാണ് രണ്ടാമത്. ശുഭ്മാന്‍ ഗില്‍ മൂന്നാമതും വിരാട് കോഹ് ലി നാലാമതുമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാര്‍ട്ടി ഓഫീസില്‍ കയറി നിന്നെ എടുക്കും'; എസ്എഫ്‌ഐ നേതാവിന് എസ്‌ഐയുടെ ഭീഷണി, അന്വേഷണത്തിന് ഉത്തരവ്

Kerala PSC: പോർട്ട് സർവ്വീസ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

ബാറ്റിൽ തൊടാത്ത പന്ത് കീപ്പർ പിടിച്ചു, ഇല്ലാത്ത ക്യാച്ചിന് അംപയർ ഔട്ടും വിളിച്ചു! (വിഡിയോ)

RCC-യിൽ റേഡിയോഗ്രാഫർമാർക്ക് സ്റ്റൈപ്പെൻഡോടെ പരിശീലനം നേടാം

ദീപാവലി കളറാക്കാൻ സൂര്യയും നസ്‌ലിനും; ജിത്തു മാധവൻ ചിത്രം 'സീനി'ന്റെ റിലീസ് തീയതി പുറത്ത്