സി ഫെർട്, ഫിൻ അലൻ സഖ്യം എക്സ്
Sports

6,6,0,2,6,6- തലങ്ങും വിലങ്ങും ഷഹീന്‍ അഫ്രീദിയെ തൂക്കിയടിച്ച് സിഫെര്‍ട്, ഇനി ടീമിൽ വേണ്ടെന്ന് പാക് ആരാധകര്‍ (വിഡിയോ)

അമിത പ്രാധാന്യം കിട്ടിയ ആളാണ് ഷഹീന്‍ അഫ്രീദിയെന്നു ആരാധകര്‍ തുറന്നടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഓക്ക്‌ലന്‍ഡ്: ലോകത്തിലെ ഏറ്റവും മികച്ച പേസറെന്നു പാകിസ്ഥാന്‍ ആരാധകര്‍ വിളിക്കുന്ന താരമാണ് ഷഹീന്‍ ഷാ അഫ്രീദി. എന്നാല്‍ അതെല്ലാം വെറുതെയാണെന്നും അമിത പ്രാധാന്യം കിട്ടിയ ആളാണ് ഷഹീന്‍ എന്നും അതേ ആരാധകര്‍ തന്നെ ഇപ്പോള്‍ നിരാശയോടെ പറയുന്നു. താരത്തെ എല്ലാ ഫോര്‍മാറ്റിനുമുള്ള പാക് ടീമിലേക്ക് ഇനി പരിഗണിക്കേണ്ടെന്നും ആരാധകര്‍ തുറന്നടിച്ചു. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ താരം ഒറ്റ ഓവറില്‍ വഴങ്ങിയത് 26 റണ്‍സാണ്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.

ന്യൂസിലന്‍ഡ് ഓപ്പണര്‍ ടിം സിഫെര്‍ട് ഷഹീന്റെ വേഗ പന്തുകളെ തലങ്ങും വിലങ്ങും സിക്‌സര്‍ പായിച്ചതാണ് ആരാധകരെ നിരാശപ്പെടുത്തിയത്. നാല് പടുകൂറ്റന്‍ സിക്‌സറാണ് താരത്തിന്റെ ഒറ്റ ഓവറില്‍ സിഫെര്‍ട് അടിച്ചത്. ഈ ഓവറില്‍ മൊത്തം 26 റണ്‍സും പിറന്നു. മൂന്നോവര്‍ പന്തെറിഞ്ഞ താരം 31 റണ്‍സ് വഴങ്ങി ധാരാളിയായി.

സിഫെര്‍ട് 22 പന്തില്‍ 5 സിക്‌സും 3 ഫോറും സഹിതം 45 റണ്‍സെടുത്തു. താരത്തിനു അഞ്ച് റണ്‍സ് അകലെ അര്‍ധ സെഞ്ച്വറി നഷ്ടമായി. മത്സരത്തില്‍ 5 വിക്കറ്റ് വിജയമാണ് ന്യൂസിലന്‍ഡ് ആഘോഷിച്ചത്. ആദ്യ പോരാട്ടത്തിലും കിവികള്‍ വിജയിച്ചിരുന്നു. ഇതോടെ 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ കിവികള്‍ 2-0ത്തിനു മുന്നില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT