ഫോട്ടോ: ട്വിറ്റർ 
Sports

ഷാഹിദ് അഫ്രീദിയുടെ മകള്‍ വിവാഹിതയാകുന്നു; വരന്‍ പാക് പേസര്‍ ഷഹീന്‍ അഫ്രീദി

ഷാഹിദ് അഫ്രീദിയുടെ മകള്‍ വിവാഹിതയാകുന്നു; വരന്‍ പാക് പേസര്‍ ഷഹീന്‍ അഫ്രീദി

Author : സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമബാദ്: മുന്‍ പാകിസ്ഥാന്‍ നായകന്‍ ഷാഹിദ് അഫ്രീദിയുടെ മൂത്ത മകളും നിലവില്‍ പാക് ടീമില്‍ കളിക്കുന്ന പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയും വിവാഹിതരാകുന്നു. മകളെ വിവാഹം ആലോചിച്ച് ഷഹീന്റെ കുടുംബം തന്നെ സമീപിച്ചതായി അദ്ദേഹം ട്വിറ്ററിലിട്ട കുറിപ്പില്‍ വ്യക്തമാക്കി. 

'ഷഹീന്റെ കുടുംബം എന്റെ മകള്‍ക്കായി എന്റെ കുടുംബത്തെ സമീപിച്ചു. രണ്ട് വീട്ടുകാരും തമ്മില്‍ ഒത്തുചേര്‍ന്ന് കാര്യങ്ങള്‍ മുന്നോട്ട് നീക്കുകയാണ്.  മത്സരങ്ങള്‍ സ്വര്‍ഗത്തിലാണ്, അല്ലാഹു ആഗ്രഹിക്കുന്നുവെങ്കില്‍ ഈ മത്സരവും നടത്തപ്പെടും. മൈതാനത്തും പുറത്തും തുടര്‍ച്ചയായ വിജയത്തിനായി ഷഹീന്റെ കൂടെയാണ് എന്റെ പ്രാര്‍ത്ഥനകള്‍'- എന്നായിരുന്നു അഫ്രീദിയുടെ ട്വീറ്റ്. 

ഷഹീന്റെ പിതാവ് അയാസ് ഖാനും വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. മകന്റെ ജീവിത പങ്കാളിയായി അഫ്രീദിയുടെ മകളെ നല്‍കുമോ എന്ന് അന്വേഷിച്ചു. അദ്ദേഹം അത് സ്വീകരിക്കുകയും ചെയ്തു. വിവാഹ നിശ്ചമടക്കമുള്ള കാര്യങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്ന് അയാസ് ഖാന്‍ വ്യക്തമാക്കി. ഇരു കുടുംബവും തമ്മില്‍ ഒന്നുചേരാനുള്ള തീരുമാനം അങ്ങേയറ്റം സന്തോഷം നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. 

ഷാഹിദ് അഫ്രീദിയും ഷഹീന്‍ അഫ്രീദിയും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തില്‍ പങ്കെടുത്തിരുന്നു. നിലവില്‍ പാക് ടീമിന്റെ എല്ലാ ഫോര്‍മാറ്റിലും അംഗമാണ് ഷഹീന്‍. 15 ടൈസ്റ്റുകളും 21 ഏകദിന മത്സരങ്ങളും 22 ടി20 മത്സരങ്ങളും പാകിസ്ഥാനായി കളിച്ച താരമാണ് ഷഹീന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

ആദ്യ കളി ദയനീയമായി തോറ്റു, ലോകകപ്പിൽ ടുണീഷ്യ കോച്ചിന്റെ പണി പോയി! പകരക്കാരൻ അർജന്റീനയെ വീഴ്ത്തിയ ഹെർവ് റെനാർഡ്

കാല്‍നട യാത്രക്കാര്‍ക്ക് ആശ്വാസം; ദുബൈയിലെ ഏറ്റവും വലുത്, അഞ്ച് വര്‍ഷത്തിനകം വരുന്നത് 31 നടപ്പാലങ്ങള്‍, വിഡിയോ

'കോളജ് ജീവിതം അവസാനിച്ചു; ചതിയില്‍ കലാശിച്ച സൗഹൃദങ്ങള്‍, വിശ്വസിച്ചവര്‍ വഞ്ചിച്ചു, പക്ഷെ...'; കുറിപ്പുമായി ഹന്‍സിക

ഒരേ നിറത്തിലുള്ള ബസുകള്‍ മാറി പോകാതിരിക്കാനാണ് സ്റ്റിക്കര്‍ പതിപ്പിച്ചത്; 'സിറ്റി ഫാസ്റ്റി'ല്‍ വിശദികരണവുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT