Shai Hope x
Sports

വൈഡ് പോയ പന്ത് 'തോണ്ടാന്‍' നോക്കി; തിരിഞ്ഞപ്പോള്‍ ബാറ്റ് കൊണ്ടത് സ്റ്റംപില്‍, ഇങ്ങനെയുണ്ടോ ഒരു ഔട്ടാകല്‍! (വിഡിയോ)

കരിബീയന്‍ പ്രീമിയര്‍ ലീഗിലാണ് വിചിത്ര ഔട്ട്

സമകാലിക മലയാളം ഡെസ്ക്

ടറൂബ: ക്രിക്കറ്റില്‍ പല തരത്തിലുള്ള വിചിത്ര ഔട്ടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം പിന്നിലാക്കുന്ന പുതിയൊരു പുറത്താകല്‍ സംഭവിച്ചു. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സ്- ഗയാന ആമസോണ്‍ വാരിയേഴ്‌സ് പോരാട്ടത്തിനിടെയാണ് വിചിത്രമായ ഔട്ടാകല്‍.

ഗയാനയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഷായ് ഹോപാണ് വിചിത്ര പുറത്തകലിനു ഇരയായത്. അവശ്യമില്ലാതെ വൈഡായി പോയ പന്തിനു ബാറ്റ് വയ്ക്കാന്‍ ശ്രമിച്ച് താരം ബാറ്റ് കൊണ്ടു സ്റ്റംപിനു അടിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഗയാന നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. അവരുടെ ബാറ്റിങിന്റെ 14ാം ഓവറിലാണ് നാടകീയ പുറത്താകാല്‍. ട്രിന്‍ബാഗോയുടെ പേസര്‍ ടെറന്‍സ് ഹിന്‍ഡ്‌സ് എറിഞ്ഞ പന്ത് വൈഡ് പോയതാണ്. എന്നാല്‍ ഈ ബോള്‍ കളിക്കാന്‍ ശ്രമിച്ച ഷായ് ഹോപിനു പിഴച്ചു. താരത്തിന്റെ ബറ്റില്‍ പന്ത് കൊണ്ടില്ല. അടിക്കാനുള്ള ശ്രമത്തിനിടെ താരം തിരിഞ്ഞപ്പോള്‍ ബാറ്റ് സ്റ്റംപില്‍ കൊണ്ട് ബെയ്ല്‍സ് വീഴുകയായിരുന്നു. ഹോപ് 29 പന്തില്‍ 39 റണ്‍സില്‍ നില്‍ക്കെയാണ് ഔട്ടാകല്‍.

മത്സരത്തില്‍ ട്രിന്‍ബാഗോ വിജയവും സ്വന്തമാക്കി. വിജയ ലക്ഷ്യമായ 164 റണ്‍സ് 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 17.2 ഓവറില്‍ ട്രിന്‍ബാഗോ മറികടന്നു.

Shai Hope: Caribbean Premier League 2025 between Trinbago Knight Riders and Guyana Amazon Warriors captured an unusual moment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT