Shakib Al Hasan  ഫയൽ
Sports

ബംഗ്ലാദേശ് താരം ഷാകിബ് അല്‍ ഹസന് റെക്കോര്‍ഡ്; അറിയാം ടി20ല്‍ 500 വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടിക

ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാകിബ് അല്‍ ഹസന് റെക്കോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാകിബ് അല്‍ ഹസന് റെക്കോര്‍ഡ്. ടി20 ക്രിക്കറ്റില്‍ 500 വിക്കറ്റ് നേടുന്ന അഞ്ചാമത്തെ താരമാണ് ഷാകിബ് അല്‍ ഹസന്‍. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ (സിപിഎല്‍) സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയോട്‌സിനെതിരെ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ ഫാല്‍ക്കണ്‍സിനായി മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെച്ചതിലൂടെയാണ് ഷാകിബ് അല്‍ ഹസന്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. രണ്ട് ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി ഷാകിബ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ബാറ്റിങ്ങില്‍ വെറും 18 പന്തില്‍ 25 റണ്‍സ് നേടി ഫാല്‍ക്കണസിന്റെ വിജയത്തില്‍ പങ്കാളിയായി. ടീമിന്റെ ഏഴ് വിക്കറ്റ് വിജയത്തില്‍ ബാറ്റ് കൊണ്ടും പന്തു കൊണ്ടും സംഭാവന നല്‍കിയ താരം പ്ലെയര്‍ ഓഫ് ദി മാച്ച് ആയും തെരഞ്ഞെടുക്കപ്പെട്ടു.

റാഷിദ് ഖാന്‍, ഡ്വെയ്ന്‍ ബ്രാവോ, സുനില്‍ നരെയ്ന്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ക്ക് ശേഷം ഈ 500 വിക്കറ്റ് നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ബൗളറാണ് ഷാകിബ്. ഈ നാഴികക്കല്ല് പിന്നിട്ട ആദ്യ ഇടംകൈയ്യന്‍ സ്പിന്നര്‍ കൂടിയാണ് താരം. ഏറ്റവും ചെറിയ ഫോര്‍മാറ്റില്‍ 500 ലധികം വിക്കറ്റുകളും 7000 ലധികം റണ്‍സും എന്ന അപൂര്‍വ നേട്ടവും താരം സ്വന്തമാക്കി. ആന്ദ്രെ റസ്സലാണ് ഷാകിബ് ഉള്‍പ്പെടുന്ന എലൈറ്റ് പട്ടികയില്‍ ചേരാന്‍ അടുത്തുനില്‍ക്കുന്ന താരം.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ 2500ലധികം റണ്‍സും 100ല്‍ കൂടുതല്‍ വിക്കറ്റുകളും നേടിയ ഏക കളിക്കാരനാണ് ഷാകിബ്. ബംഗ്ലാദേശിനായി ടി20യില്‍ 129 മത്സരങ്ങളില്‍ കളിച്ച അദ്ദേഹം 149 വിക്കറ്റുകളും 2551 റണ്‍സും നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 2024ലെ ടി20 ലോകകപ്പിന് ശേഷം വിരമിച്ചു.

Shakib Al Hasan Creates History; fifth bowler in history to achieve the feat

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT