ഷാകിബ് അൽ ഹസൻ/ വീഡിയോ സ്ക്രീൻ ഷോട്ട് 
Sports

തെരഞ്ഞെടുപ്പ് ജയം, പിന്നാലെ വിവാദം; ആരാധകന്റെ ചെകിടത്തടിച്ച് ഷാകിബ് അൽ ഹസൻ (വീഡിയോ)

സംഭവം എവിടെ നടന്നതാണെന്നു വ്യക്തമല്ല. തെരഞ്ഞെടുപ്പിനു ഒരാഴ്ച മുൻപാണ് സംഭവമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബം​ഗ്ലാദേശ് ഓൾ റൗണ്ടറും ക്യാപ്റ്റനുമായ ഷാകിബ് അൽ ഹസൻ വിവാദക്കുരുക്കിൽ. ആൾക്കൂട്ടത്തിനിടയിൽ നിന്നു തന്റെ തൊട്ടരികിൽ എത്തിയ ആരാധകന്റെ കരണത്തടിച്ചാണ് ഷാകിബ് വിവാദത്തിലായത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി. 

സംഭവം എവിടെ നടന്നതാണെന്നു വ്യക്തമല്ല. തെരഞ്ഞെടുപ്പിനു ഒരാഴ്ച മുൻപാണ് സംഭവമെന്നും ചില റിപ്പോർട്ടുകൾ പറയുന്നു. പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയപ്പോൾ ഷാകിബിനു ചുറ്റും ആളുകൾ കൂടുകയായിരുന്നു. അതിനിടെ താരത്തെ പിന്നിൽ നിന്നു ഒരാൾ പിടിച്ചു വലിക്കുന്നതു കാണാം. തൊട്ടടുത്ത നിമിഷം തന്നെ ഷാകിബ് തിരിഞ്ഞ് ഇയാളുടെ ചെകിടത്തടിക്കുകയായിരുന്നു. ഇയാൾ പിന്നിലേക്ക് വീഴുന്നതും വീഡിയോയിലുണ്ട്. സംഭവത്തിൽ ഷാകിബ് പ്രതികരിച്ചിട്ടില്ല. 

അവാമി ലീഗ് (എഎല്‍) പാര്‍ട്ടി ടിക്കറ്റിലാണ് ഷാക്കിബ് മഗുര-1 മണ്ഡലത്തില്‍ നിന്നു മത്സരിച്ചത്. താരത്തിന് 185,388 വോട്ടു ലഭിച്ചതായി ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഷാകിബിന്റെ എതിരാളി കാസി റെസാള്‍ ഹുസൈന്‍ 45,993 വോട്ടുകളാണ് നേടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT