Shashank Singh’s Dropped Chances Mar PBKS Win Despite 54-Run Victory Over LSG. IPL/X
Sports

'ഇതൊക്കെ ശ്രദ്ധിക്കേണ്ടേ ശശാങ്കേ?'; മൂന്ന് ക്യാച്ചുകൾ നഷ്ടമാക്കി, പൊട്ടിത്തെറിച്ച് നായകനും കോച്ചും, ഒടുവിൽ വൻ ട്വിസ്റ്റ് ! (വിഡിയോ)

പഞ്ചാബ് താരം ശശാങ്ക് സിങ് മത്സരത്തിൽ മൂന്നു നിർണായക ക്യാച്ചുകളാണ് നഷ്ടപ്പെടുത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 54 റണ്‍സിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്‌സ് വിജയക്കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 254 റൺസാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങിനിറങ്ങിയ ലഖ്‌നൗവിന്റെ പോരാട്ടം 200 റണ്‍സില്‍ അവസാനിക്കുയായിരുന്നു. എന്നാൽ, മത്സരത്തിൽ പഞ്ചാബിന്റെ ഫീൽഡിങ് പ്രകടനം ആരാധകരെ നിരാശപ്പെടുത്തി.

പഞ്ചാബ് താരം ശശാങ്ക് സിങ് മത്സരത്തിൽ മൂന്നു നിർണായക ക്യാച്ചുകളാണ് നഷ്ടപ്പെടുത്തിയത്. ശശാങ്കിന്റെ പിഴവുകളിൽ നായകൻ ശ്രേയസ് അയ്യർ ഹെഡ് കോച്ച് റിക്കി പോണ്ടിങ് എന്നിവർ അതൃപ്തി പ്രകടപ്പിക്കുകയും ചെയ്തിരുന്നു. ലഖ്‌നൗ താരം എയ്ഡന്‍ മാര്‍ക്രം കളിച്ച ഒരു ഷോട്ട് ബൗണ്ടറി ലെെനിൽ അനായാസമായി കയ്യിലൊതുക്കാൻ ശശാങ്കിന് കഴിയുമായിരുന്നു. എന്നാൽ ശശാങ്ക് ക്യാച്ചിന് ശ്രമിച്ചില്ല. ഇതോടെ പന്ത് സിക്സ് ആയി. ഇതാണ് ക്യാപ്റ്റനെയും കോച്ചിനെയും ദേഷ്യം പിടിപ്പിച്ചത്.

മത്സരത്തിന് ശേഷം, ശശാങ്കിനെതിരേ പോണ്ടിങ് പൊട്ടിത്തെറിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ തമാശ നിറഞ്ഞ രംഗങ്ങളാണ് പിന്നീട് മൈതാനത്ത് അരങ്ങേറിയത്. തൊപ്പി ഉപയോഗിച്ച് ശശാങ്കിനെ മറച്ചു കൊണ്ട് ആണ് നായകൻ ശ്രേയസ് അയ്യർ ഡ​ഗൗട്ടിലെ കൊണ്ട് പോയത്. ശശാങ്കിനെ കെട്ടിപ്പിടിച്ച് പോണ്ടിങ് ആശ്വസിപ്പിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളിൽ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വെെറലാണ്.

Shashank Singh’s Dropped Chances Mar PBKS Win Despite 54-Run Victory Over LSG.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം ധനസഹായം

ഫാൻസി നമ്പർ, തുക അടക്കാതെ പിന്മാറിയാൽ നടപടി ഉറപ്പ്

'സ്ത്രീകളുടെ പ്രസവത്തെ സങ്കീര്‍ണമാക്കിയത് ആശുപത്രികള്‍'; അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ പരാതി നല്‍കി വനിതാ ഡോക്ടര്‍

'ഇതാണോ ലൈവ് പെർഫോമൻസ്, ഇത് വെറും ലിപ് സിങ്ക്!'; തലയിലൂടെ വെള്ളമൊഴിച്ച് പാട്ട് പാടിയതിന് പിന്നാലെ ​ഗായികയ്ക്ക് വിമർശനം

'വോട്ടര്‍മാരുമായി പ്രത്യേക ട്രെയിനുകള്‍'; ബംഗാളില്‍ ബിജെപി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ശ്രമിക്കുന്നതായി തൃണമൂല്‍

SCROLL FOR NEXT