ഹർദിക് പാണ്ഡ്യയ്ക്ക് നിർണായകം; കര കയറാൻ മുംബൈ ഇന്ത്യൻസ്, ജയം തുടരാൻ ഗുജറാത്ത്

മുംബൈ ടീമിൽ അടിമുടി പ്രശ്‍നങ്ങളാണ്. ബാറ്റിങ് നിരയ്ക്ക് ഇത് വരെ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കാൻ കഴിഞ്ഞിട്ടില്ല.
mumbai indians vs Gujarat Titans
MI Seek Turnaround as In-Form GT Aim Fourth Straight Win.pti
Updated on
1 min read

അഹമ്മദാബാദ്: ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് മുംബൈ ഇന്ത്യൻസിനെ നേരിടും. ഗുജറാത്തിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സീസണിലെ അഞ്ച് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റാണ് ടൈറ്റന്‍സിന്റെ സമ്പാദ്യം. എന്നാൽ കളിച്ച അഞ്ച് മത്സരങ്ങളിൽ 4 എണ്ണത്തിലും തോറ്റ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്.

mumbai indians vs Gujarat Titans
മതീഷ പതിരന തിരിച്ചെത്തി; കെകെആർ രക്ഷപ്പെടുമോ?

മുംബൈ ടീമിൽ അടിമുടി പ്രശ്‍നങ്ങളാണ്. ബാറ്റിങ് നിരയ്ക്ക് ഇത് വരെ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കാൻ കഴിഞ്ഞിട്ടില്ല. ചില മത്സരങ്ങളിൽ മാത്രമാണ് സൂര്യകുമാർ യാദവ് തിളങ്ങുന്നത്. തിലക് വർമ്മയ്ക്ക് ഇതുവരെ ഫോം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയിൽ വലിയ പ്രതീക്ഷയാണ് ആരാധകർക്ക് ഉണ്ടായിരുന്നത്. പക്ഷെ, താരത്തിനും ഇതുവരെ വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞിട്ടില്ല. പവർപ്ലേയിൽ ബാറ്റിങിലും ബൗളിങിലും ആധിപത്യം സ്ഥാപിക്കാനാകാത്തതും ടീമിന് വലിയ തിരിച്ചടിയാണ്.

mumbai indians vs Gujarat Titans
ലോകകപ്പ് ഒരുക്കം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി

ജസ്പ്രിത് ബുംറ മികച്ച രീതിയിൽ പന്തെറിയുന്നുണ്ടെങ്കിലും വിക്കറ്റ് നേടാനായിട്ടില്ല. ശാര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചാഹർ എന്നിവർക്കും ബൗളിങിൽ പരാജയമായി മാറുന്നത് ബുംറയുടെ സമ്മർദ്ദം വർധിപ്പിക്കുന്നുണ്ട്. പരിക്കേറ്റ് പുറത്തായ രോഹിത് ശർമയ്ക്ക് ഫിറ്റ്നസ് വീണ്ടെക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് സൂചന.

mumbai indians vs Gujarat Titans
ഉറച്ചു നിന്ന് പൊരുതി സമീര്‍; ലക്‌നൗവിനെ പരാജയപ്പെടുത്തി ഡല്‍ഹി

മറുവശത്ത്, ഗുജറാത്ത് ടൈറ്റൻസ് പൂർണ ആത്മവിശ്വാസത്തിലാണ്. അവസാന മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഗുജറാത്ത് മുംബൈയെ നേരിടാൻ എത്തുന്നത്. ജോസ് ബട്‌ലർ, ശുഭ്മാന്‍ ഗിൽ, സായി സുദർശൻ എന്നിവരടങ്ങിയ ടോപ്പ് ഓർഡർ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മധ്യനിരയിലും ബൗളിങിലും ചില പ്രശ്നങ്ങൾ ഉണ്ടെങ്കിലും അത് മറികടക്കാൻ വ്യക്തിഗത പ്രകടനത്തിലൂടെ ടീമിന് കഴിയുന്നുണ്ട്.

Summary

MI Seek Turnaround as In-Form GT Aim Fourth Straight Win.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com