Shikhar Dhawan x
Sports

'എല്ലാവരുടേയും കണ്ണുവെട്ടിച്ച് കാമുകിയെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുവന്നു'- വെളിപ്പെടുത്തി ശിഖർ‌ ധവാൻ

രോഹിത് ശർമയ്ക്കും തനിക്കും അനുവദിച്ചത് ഒരേ മുറിയായിരുന്നുവെന്നും ധവാൻ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടീം അധികൃതരുടെ കണ്ണുവെട്ടിച്ച് കാമുകിയെ ടീം മുറിയിലേക്ക് കൊണ്ടു വന്നിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ. ഇന്ത്യ എ ടീമിൽ കളിച്ചിരുന്ന കാലത്താണ് സംഭവമെന്നും ധവാൻ. തനിക്കും രോഹിത് ശർമയ്ക്കുമായി അനുവ​​ദിച്ച ഹോട്ടൽ മുറിയിലേക്കാണ് കാമുകിയെ കൊണ്ടു വന്നതെന്നും ധവാൻ പറയുന്നു. യുവതിയുമായുള്ള ബന്ധം ഇന്ത്യൻ ടീമിലെ തന്റെ സഹ താരങ്ങൾക്കെല്ലാം അറിയാമായിരുന്നുവെന്നും ധാവൻ. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ധവാന്റെ ആത്മകഥയിലാണ് വെളിപ്പെടുത്തൽ എന്നു ചില റിപ്പോർട്ടുകൾ പറയുന്നു. 2006ലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടന കാലത്തെ അനുഭവങ്ങളാണ് താരം വെളിപ്പെടുത്തിയത്.

'സുന്ദരിയായിരുന്നു അവർ. എനിക്കു പെട്ടെന്നു തന്നെ ഇഷ്ടവും തോന്നി. അവരെ വിവാഹം കഴിക്കാമെന്നൊക്കെ ഞാൻ ചിന്തിച്ചിരുന്നു. പരിശീല മത്സരത്തിൽ അർധ സെഞ്ച്വറി നേടി നിൽക്കുന്ന സമയത്താണ് സംഭവം. ഒരോ മത്സരം കഴിയുമ്പോഴും ഞാൻ എലനെ (സാങ്കലപിക പേര്) കാണാൻ പോകും. പിന്നീട് ആരും അറിയാതെ അവളുമായി ഹോട്ടൽ മുറിയിലേക്ക് വരാൻ തുടങ്ങി. എനിക്കും രോഹിത് ശർമയ്ക്കുമായി അനുവദിച്ച മുറിയായിരുന്നു അത്.'

'എന്നെയൊന്നു ഉറങ്ങാൻ നീ സമ്മതിക്കുമോയെന്നു രോഹിത് ചോദിക്കുമായിരുന്നു. ഒരു ദിവസം ഞങ്ങൾ ഭക്ഷണം കഴിക്കാൻ പുറത്തു പോയപ്പോൾ പ്രണയത്തിന്റെ കാര്യം ടീമിലാകെ കാട്ടുതീ പോലെ പടർന്നു. ഞാനും അവളും ഹോട്ടൽ ലോബിയിലൂടെ കൈകൾ കോർത്തുപിടിച്ചു നടക്കുന്നത് ദേശീയ സെലക്ടറുടെ കണ്ണിൽപ്പെട്ടിരുന്നു. പക്ഷേ എനിക്ക് അതൊന്നും പ്രശ്മേ ആയിരുന്നില്ല. ഓസ്ട്രേലിയൻ പര്യടത്തിൽ തിളങ്ങിയിരുന്നെങ്കിൽ ആ സമയത്തു തന്നെ ദേശീയ ടീമിലേക്ക് എത്തുമായിരുന്നു. എന്നാൽ പിന്നീട് എന്റെ പ്രകടനം മോശമായി'- ധവാൻ വെളിപ്പെടുത്തി.

Shikhar Dhawan, in his autobiography, revealed a past relationship during the 2006 India A tour to Australia.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

SCROLL FOR NEXT