ശിഖര്‍ ധവാന്‍/ഇന്‍സ്റ്റഗ്രാം 
Sports

'ഒരു വര്‍ഷമായി നേരില്‍ കാണാന്‍ സാധിക്കുന്നില്ല'; മകന്റെ ജന്മദിനത്തില്‍ വികാര നിര്‍ഭരമായ കുറിപ്പുമായി ശിഖര്‍ ധവാന്‍

തന്റെ മകന്‍ സൊരാവറിനെ ഒരു വര്‍ഷത്തോളമായി നേരില്‍ കാണാന്‍ സാധിക്കുന്നില്ലെന്നാണ് താരത്തിന്റെ കുറിപ്പ്. 

സമകാലിക മലയാളം ഡെസ്ക്


ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍ ശിഖര്‍ വ്യക്തിപരമായ ജീവിതത്തില്‍ ഏറെ വിഷമ്മതകള്‍ അനുഭവിക്കുന്ന സമയമാണിത്. ദേശീയ ടീമില്‍ നിന്ന് തളളപ്പെട്ടെങ്കിലും ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനാണ് ശിഖര്‍ ധവാന്‍. ഭാര്യ അയേഷ മുഖര്‍ജിയുമായി വേര്‍പിരിന്ന ശേഷം ഇപ്പോള്‍ തന്റെ മകന്റെ ജന്മനദിനത്തില്‍ സാമൂഹ്യമാധ്യമത്തില്‍ വികാര നിര്‍ഭരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് ധവാന്‍. തന്റെ മകന്‍ സൊരാവറിനെ ഒരു വര്‍ഷത്തോളമായി നേരില്‍ കാണാന്‍ സാധിക്കുന്നില്ലെന്നാണ് താരത്തിന്റെ കുറിപ്പ്. 

''ഞാന്‍ നിന്നെ നേരില്‍ കണ്ടിട്ട് ഒരു വര്‍ഷമായി, ഇപ്പോള്‍, ഏകദേശം മൂന്ന് മാസമായി എന്നെ എല്ലായിടത്തുനിന്നും തടഞ്ഞിരിക്കുന്നു, അതിനാല്‍ എന്റെ കുട്ടിക്ക് ജന്മദിനാശംസ നേരാന്‍ പഴയ ചിത്രം പോസ്റ്റ് ചെയ്യുന്നു,'' ധവാന്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റില്‍ കുറിച്ചു. 

ഭാര്യയുടെ ക്രൂരതയുടെ പേരില്‍ വിവാഹമോചനം ചൂണ്ടികാണിച്ചാണ് അയേഷ മുഖര്‍ജിയില്‍ നിന്ന് ശിഖര്‍ ധവാന് ഡല്‍ഹി കുടുംബ കോടതി വിവാഹമോചനം അനുവദിച്ചത്. ഭാര്യയ്‌ക്കെതിരായ വിവാഹമോചന ഹര്‍ജിയില്‍ ധവാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അയേഷ മുഖര്‍ജി എതിര്‍ക്കാതിരുന്നതോടെ കോടതി വിവാഹമോചനം അംഗീകരിക്കുകയായിരുന്നു.  2020 ഓഗസ്റ്റ് മുതല്‍ ഇരുവരും പിരിഞ്ഞ് കഴിയുകയാണ്. അയേഷ വര്‍ഷങ്ങളോളം ഓസ്ട്രേലിയയില്‍ താമസിച്ച് ഏക മകനെ അകറ്റിനിര്‍ത്തി ധവാനെ മാനസിക പീഡനത്തിന് വിധേയനാക്കിയെന്നും താരം അതിന്റെ മാനസിക വേദനയിലായിരുന്നെന്നും കോടതി നിരീക്ഷിച്ചിരുന്നു. 

കോടതി വിവാഹമോചനം അനുവദിച്ചതിന് പിന്നാലെയാണ് ധവാന്റെ പുതിയ വെളിപ്പെടുത്തല്‍ എത്തുന്നത്. ഇന്ത്യയിലും ഓസ്ട്രേലിയയിലും തന്റെ മകനെ കാണാന്‍ ധവാനെ കോടതി അനുവദിച്ചിട്ടും, യാഥാര്‍ത്ഥ്യം മറ്റൊന്നായി തോന്നുന്നു. വികാരാധീനമായ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ താരം മകനെ കാണാനുള്ള അഗാധമായ ആഗ്രഹം പ്രകടിപ്പിച്ചു, 'എനിക്ക് നീയുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിയുന്നില്ലെങ്കിലും, ടെലിപതിയിലൂടെ ഞാന്‍ സംസാരിക്കുന്നു നിന്നെക്കുറിച്ച് എനിക്ക് അഭിമാനമാണ്, നീ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും നന്നായി വളരുകയും ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം ധവാന്‍ കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT