ചെന്നൈ: ടി20 ലോകകപ്പിലെ നിർണായകമായ മത്സരത്തിൽ ഇന്ത്യ സിംബാബ്‌വെക്കെതിരെ വിജയിച്ച് സെമി സാധ്യതകൾ സജീവമാക്കിയിരിക്കുക ആണ്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവുമുയർന്ന രണ്ടാമത്തെ സ്കോറെന്ന റെക്കോർഡ് ഈ മത്സരത്തിൽ ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാൽ മത്സരത്തിൽ ഇന്ത്യയുടെ ആറാം ബോളറെന്ന നിലയില്‍ പന്തെറിഞ്ഞ ശിവം ദുബെ രണ്ട് മോശം റെക്കോർഡ് സ്വന്തമാക്കിയിട്ടുണ്ട്.
സിംബാബ്‌വെയുടെ ഇന്നിങ്സിൽ 15, 20 എന്നി ഒവറുകളിൽ പന്തെറിഞ്ഞ ദുബെ ആദ്യ ഓവറിൽ 26 റൺസും അവസാന ഓവറിൽ 20 റൺസുമാണ് വഴങ്ങിയത്. രണ്ട് ഓവറുകളിൽ 46 റൺസാണ് താരം വിട്ടു കൊടുത്തത്. ടി20 ലോകകപ്പ് ചരിത്രത്തിൽ ഒരു ബൗളർ തന്റെ ആദ്യ രണ്ട് ഓവറുകളിൽ വഴങ്ങുന്ന ഏറ്റവും കൂടുതൽ റൺസെന്ന നാണക്കേടിന്റെ റെക്കോർഡാണ് ഇതിൽ ആദ്യത്തേത്.
ആദ്യ ഓവറില്‍ യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് ശിവം ദുബെ ബൗൾ ചെയ്തത്. തുടര്‍ച്ചയായി വൈഡുകളെറിഞ്ഞ താരം പിച്ചിന് പുറത്ത് കുത്തുന്ന തരത്തില്‍ നോബോളും എറിഞ്ഞു. രണ്ട് ഓവറുകളിൽ 2 നോബോളുകളും 4 വൈഡുകളും ശിവം ദുബെ എറിഞ്ഞു. ഇതോടെ ഒരു ടൂർണമെന്റിൽ ഏറ്റവും കൂടുതൽ നോ ബൗളുകൾ എറിയുന്ന താരമെന്ന മോശം റേക്കോർഡും താരത്തിനെ തേടിയെത്തി. ഈ ടൂർണമെന്റിൽ അഞ്ച് നോ ബൗളുകളാണ് താരം എറിഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates