സാനിയയും ഷുഐബും/ഫയല്‍ 
Sports

''അവര്‍ നിയമപരമായിത്തന്നെ പിരിഞ്ഞു''; സാനിയ - ഷുഐബ് വിവാഹ മോചനം കഴിഞ്ഞതായി സുഹൃത്ത്; റിപ്പോര്‍ട്ട് 

അവര്‍ നിയമപരമായിത്തന്നെ പിരിഞ്ഞു, കൂടുതല്‍ പറയാനാവില്ല

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്. ഇരുവരുടെയും സുഹൃത്തിനെ ഉദ്ധരിച്ച് സ്‌പോര്‍ട്‌സ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സാനിയയോ ഷുഐബോ ഇതിനോടു പ്രതികരിച്ചിട്ടില്ല.

''അവര്‍ നിയമപരമായിത്തന്നെ പിരിഞ്ഞു, കൂടുതല്‍ പറയാനാവില്ല'' എന്നാണ് ഷുഐബ് മാലിക്കിന്റെ മാനേജ്‌മെന്റ് ടീമില്‍ അംഗം കൂടിയായ സുഹൃത്തിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതു സ്ഥിരീകരിച്ച വിവരം ആണെന്നും കൂടുതല്‍ പറയാനാവില്ലെന്നും ഇയാള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട് 

കഴിഞ്ഞ ദിവസം സാനിയ മിര്‍സയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറികള്‍ക്ക് പിന്നില്‍ വിവാഹ മോചനം സംബന്ധിച്ച ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. തകര്‍ന്ന ഹൃദയങ്ങള്‍ എവിടേക്കാണ് പോകുന്നത്? അല്ലാഹുവിനെ കണ്ടെത്താന്‍ എന്നാണ് സാനിയ മിര്‍സ ഇന്‍സ്റ്റാ സ്‌റ്റോറിയായി കുറിച്ചത്. സാനിയയും മാലിക്കും ഏറെ നാളുകളായി ഒരുമിച്ച് അല്ല കഴിയുന്നത് എന്ന റിപ്പോര്‍ട്ടുകളും ഇതോടെ ശക്തമായി.സാനിയ ദുബൈയിലും ഷുഐബ് പാകിസ്ഥാനിലുമാണ് ഇപ്പോഴുള്ളത്. 

സാനിയയെ മാലിക് വഞ്ചിച്ചതായാണ് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മകന്‍ ഇസ്ഹാന്‍ ഇരുവരുടേയും അടുത്തായാണ് മാറി മാറി കഴിയുന്നത്. 

ഇസ്ഹാന്റെ ജന്മദിനം സാനിയയും മാലിക്കും ദുബായില്‍ ആഘോഷിച്ചിരുന്നു. എന്നാല്‍ മാലിക് ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചെങ്കിലും സാനിയ അതിന് തയ്യാറായില്ല. പ്രയാസമേറിയ ദിനങ്ങളെ അതിജീവിക്കാന്‍ എന്നെ സഹായിക്കുന്ന നിമിഷങ്ങള്‍ എന്ന് പറഞ്ഞ് സാനിയ കഴിഞ്ഞ ദിവസം മകനൊപ്പമുള്ള ചിത്രം പങ്കുവെക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT