രസംകൊല്ലിയായി മഴയെത്തുമോ?; അഡലൈഡില്‍ രാത്രി മുഴുവന്‍ മഴ, ആശങ്ക

ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം അനുസരിച്ച് പകല്‍ മഴ പെയ്യാനുള്ള സാധ്യത 24 ശതമാനമാണെന്നാണ് വ്യക്തമാക്കുന്നത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

അഡലെയ്ഡ്: ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടത്തിന് മഴ ഭീഷണിയാകുമോയെന്ന് ആശങ്ക. മത്സരം നടക്കുന്ന അഡ്‌ലൈഡില്‍ ഇന്നലെ രാത്രി മുഴുവന്‍ മഴയായിരുന്നു. എന്നാലിപ്പോള്‍ മഴ മാറിയിട്ടുണ്ട്. എന്നാല്‍ ആകാശം മേഘാവൃതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം അനുസരിച്ച് പകല്‍ മഴ പെയ്യാനുള്ള സാധ്യത 24 ശതമാനമാണെന്നാണ് വ്യക്തമാക്കുന്നത്. രാത്രിയില്‍ എട്ടു ശതമാനവും മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷം 43 മുതല്‍ 55 ശതമാനം വരെ മഴയ്ക്ക് സാധ്യതയാണ് പ്രവചിച്ചിരുന്നത്. 

നിലവില്‍ മഴ ഭീഷണി ഒഴിഞ്ഞു നില്‍ക്കുന്നതായി സൂചിപ്പിക്കുന്നുണ്ടെങ്കിലും, മഴ രസംകൊല്ലിയായി പെയ്യാനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാനാകില്ലെന്നും കാലാവസ്ഥ അധികൃതര്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 മുതലാണ് സെമി മത്സരം ആരംഭിക്കുന്നത്. 

ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് മത്സരത്തിന് ടോസ് ഇടുക. മഴമേഘങ്ങള്‍ മാറുമെന്നും, 20 ഓവര്‍ വീതമുള്ള ആവേശ മത്സരം നടക്കുമെന്നുമാണ് ഏല്ലാവരുടേയും പ്രതീക്ഷ. ഇന്ത്യയെ രോഹിത് ശര്‍മ്മയും ഇംഗ്ലണ്ടിനെ ജോസ് ബട്ലറുമാണ് നയിക്കുന്നത്. ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്കോ റിഷഭ് പന്തോ എന്ന കാര്യത്തില്‍ മാത്രമേ ഇതുവരെ വ്യക്തത വന്നിട്ടില്ല. പരിശീലനത്തിനിടെ പരിക്കേറ്റെങ്കിലും കളിക്കാന്‍ സന്നദ്ധനായതായി നായകന്‍ രോഹിത് ശര്‍മ്മ ഇന്നലെ വ്യക്തമാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com