ഫോട്ടോ: ട്വിറ്റർ 
Sports

മത്സരത്തിന് ഇടയില്‍ ശ്വാസതടസം, സെര്‍ജിയോ അഗ്യുറോ ആശുപത്രിയില്‍; സ്ഥിരീകരിച്ച് ബാഴ്‌സ 

ശ്വാസമെടുക്കാന്‍ പ്രയാസം നേരിട്ടതിനെ തുടര്‍ന്ന് പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബാഴ്‌സ വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ബാഴ്‌സ താരം സെര്‍ജിയോ അഗ്യുറോവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസമെടുക്കാന്‍ പ്രയാസം നേരിട്ടതിനെ തുടര്‍ന്ന് പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബാഴ്‌സ വ്യക്തമാക്കി. 

ശനിയാഴ്ചത്തെ ആല്‍വെസിനെതിരായ കളിക്കിടയില്‍ 41ാം മിനിറ്റിലാണ് അഗ്യുറോ മൈതാനം വിട്ടത്. നെഞ്ചില്‍ കൈവെച്ചായിരുന്നു അഗ്യുറോ മടങ്ങിയത്. ഏതാനും മിനിറ്റ് ഗ്രൗണ്ടില്‍ വെച്ച് തന്നെ അഗ്യുറോവിന് ചികിത്സ നല്‍കി. ഹൃദയ സംബന്ധമായ പരിശോധനകള്‍ക്കായാണ് അഗ്യുറോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

പരിക്കില്‍ വലഞ്ഞ് ബാഴ്‌സ 

ആല്‍വെസിനെതിരായ മത്സരത്തിന് മുന്‍പ് പരിക്കിനെ തുടര്‍ന്ന് പിക്വെയും കളിച്ചിരുന്നില്ല. സെര്‍ജി റോബര്‍ട്ടോ, പെഡ്രി, അന്‍സു ഫാതി, ഡെംബെലെ, മാര്‍ടിന്‍ ബ്രെയ്‌ത്വെയ്റ്റ് എന്നീ താരങ്ങള്‍ക്കും ശനിയാഴ്ച ബാഴ്‌സയ്ക്ക് വേണ്ടി ഇറങ്ങാന്‍ കഴിഞ്ഞില്ല. 

കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ഫ്രീ ട്രാന്‍സ്ഫര്‍ ആയാണ് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് അഗ്യുറോ ബാഴ്‌സയിലേക്ക് എത്തിയത്. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് ഒക്ടോബറില്‍ മാത്രമാണ് അഗ്യുറോയ്ക്ക് ബാഴ്‌സയ്ക്കായി അരങ്ങേറ്റ മത്സരം കളിക്കാനായത്. റയല്‍ മാഡ്രിഡിന് എതിരെ ബാഴ്‌സ തോല്‍വിയിലേക്ക് വീണ കളിയിലാണ് അഗ്യുറോ ബാഴ്‌സ കുപ്പായത്തിലെ തന്റെ ആദ്യ ഗോള്‍ നേടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്നെ ജിഹാദി എന്ന് വിളിച്ചു, മതതീവ്രവാദിയാക്കി, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി'; ടിനി ടോമിനെതിരെ അൻ‍സിബ

വിമാനങ്ങളില്‍ പവര്‍ ബാങ്കുകള്‍ക്ക് കര്‍ശന നിയന്ത്രണം; പുതിയ നിര്‍ദേശങ്ങളുമായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി

ഇംപോസ്റ്റർ സിൻഡ്രോം; തുറന്ന് പറഞ്ഞ് താരങ്ങൾ

പാലില്‍ മായം ഉണ്ടോ എന്ന് കണ്ടെത്താം

ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലി ഇടുക്കി ഡിസിസിയിലേക്ക്; പുതിയ ചുമതല

SCROLL FOR NEXT