ശുഭ്മാന്‍ ഗില്‍ ട്വിറ്റര്‍
Sports

ഒടുവിൽ ഗിൽ ഫോമിൽ; അർധ സെഞ്ച്വറി, ശ്രേയസും പടിദാറും പുറത്ത്

29 റൺസാണ് ശ്രേയസ് എടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിൽ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം. ശുഭ്മാൻ ഗിൽ അർധ സെഞ്ച്വറിയുമായി ഫോമിലേക്ക് മടങ്ങിയെത്തി. താരം ബാറ്റിങ് തുടരുന്നു.

നിലവിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 126 റൺസെന്ന നിലയിൽ. 56 റൺസുമായി ഗില്‍ ബാറ്റിങ് തുടരുന്നു. ഒപ്പം 1 റണ്ണുമായി അക്ഷര്‍ പട്ടേലും. ഇന്ത്യയുടെ ലീഡ് 269 റൺസ്. ഇന്ത്യ ഒന്നാം ഇന്നിങ്‌സിൽ 396 റൺസിൽ പുറത്തായി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 253 റൺസിൽ അവസാനിപ്പിച്ചാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്.

ശ്രേയസ് അയ്യരാണ് മൂന്നാം വിക്കറ്റായി മടങ്ങിയത്. താരം മികച്ച രീതിയിൽ മുന്നോട്ടു പോകവെയാണ് പുറത്തായത്. 29 റൺസാണ് ശ്രേയസ് എടുത്തത്. ഗില്ലുമായി ചേർന്നു 81 റൺസ് ബോർഡിൽ ചേർത്താണ് താരം മടങ്ങിയത്. പടിദാര്‍ 9 റണ്‍സുമായി മടങ്ങി.

മൂന്നാം ദിനം തുടക്കത്തിൽ ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമ (13), ആദ്യ ഇന്നിങ്സിലെ ഇരട്ട ശതകക്കാരൻ യശസ്വി ജയ്സ്വാൾ (17) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

വിക്കറ്റ് നഷ്ടമില്ലാതെ 28 റൺസെന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം തുടങ്ങിയത്. 29ൽ രോഹിതും 30ൽ യശസ്വിയും മടങ്ങി. നിലവിൽ 25 റൺസുമായി ശുഭ്മാൻ ​ഗില്ലും 12 റൺസുമായി ശ്രേയസ് അയ്യരുമാണ് ക്രീസിൽ. ഓപ്പണർമാർ രണ്ട് പേരെയും വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സനാണ് മടക്കിയത്. ശ്രേയസിൻറെ വിക്കറ്റ് ടോം ഹാർട്ലിക്കാണ്. രഹാന്‍ അഹമദാണ് രജത് പടിദാറിനെ പുറത്താക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT