ശ്രേയസ് അയ്യര്‍/  പിടിഐ
Sports

ശ്രേയസ് അയ്യര്‍ ടി20 ടീമില്‍; ന്യൂസിലന്‍ഡിനെതിരായ ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തി ബിസിസിഐ

പരിക്കേറ്റ താരങ്ങള്‍ക്ക് പകരമായാണ് ഇരുവരെയും ടീമില്‍ ഉള്‍പ്പെടുത്തിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ശ്രേയസ് അയ്യരെയും രവി ബിഷ്‌ണോയിയെയും ഉള്‍പ്പെടുത്തി. പരിക്കേറ്റ താരങ്ങള്‍ക്ക് പകരമായാണ് ഇരുവരെയും ടീമില്‍ ഉള്‍പ്പെടുത്തിയത്.

പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ തിലക് വര്‍മയ്ക്ക് പകരക്കാരനായി ശ്രേയസിനെ തെരഞ്ഞെടുത്തപ്പോള്‍, ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദറിന് പകരക്കാരനായി ലെഗ് സ്പിന്നര്‍ ബിഷ്‌ണോയിയെ ടീമില്‍ ഉള്‍പ്പെടുത്തി.

ഈ മാസം ആദ്യം വയറുവേദനയ്ക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനായ തിലകിന് കിവീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ നഷ്ടമാകും. കൂടുതല്‍ പരിശോധനയ്ക്കും മറ്റും ശേഷം ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ കളിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകും. തിലക് പൂര്‍ണ ഫിറ്റല്ലെങ്കില്‍ ശ്രേയസ് തന്നെ തുടരും.

ഇന്ത്യയുടെ ടി20 ടീം: സൂര്യകുമാര്‍ യാദവ്, അഭിഷേക് ശര്‍മ്മ, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍ (ആദ്യ മൂന്ന് ടി20കളില്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഇഷാന്‍ കിഷന്‍, രവി ബിഷ്‌ണോയ്

Shreyas Iyer Added To India T20I Squad For This Big Series Ahead Of T20 World Cup 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കാറില്‍ കയറ്റുന്നതില്‍ കുഴപ്പമില്ല, അവര്‍ വിദ്വേഷം പ്രസംഗിക്കുന്നവരല്ലെന്ന് ഉറപ്പുവരുത്തണം'; കാന്തപുരത്തിന്റെ വേദിയില്‍ മുഖ്യമന്ത്രിക്കെതിരെ വിഡി സതീശന്‍

കലോത്സവം മൂന്നാം ദിനത്തിലേക്ക്; കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച്

വിഴിഞ്ഞം തുറമുഖം; രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ജനുവരി 24 ന്

ഹരിശങ്കറിനെ കൊച്ചി കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റി; ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം

ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍ ബിജി ഹരീന്ദ്രനാഥ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍; മുഖ്യമന്ത്രി ഉത്തരവിട്ടു

SCROLL FOR NEXT