ശ്രേയസ് അയ്യര്‍ 
Sports

ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു; നിര്‍ണായക വിവരം പങ്കിട്ട് ബിസിസിഐ

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ വാരിയെല്ലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ശ്രേയസ് അയ്യര്‍ ആശുപത്രി വിട്ടു. സിഡ്നിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടെയാണ് താരം പരിക്കേറ്റ് മൈതാനം വിട്ടത്. ശ്രേയസ് ആശുപത്രി വിട്ടതായും താരം സുഖം പ്രാപിച്ചതില്‍ സന്തോഷമുണ്ടെന്നും ബിസിസിഐ മെഡിക്കല്‍ സംഘവും വിദഗ്ധ സംഘവും അറിയിച്ചതായി ഇന്ന് രാവിലെ ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.

ശ്രേയസ് സിഡ്നിയില്‍ തന്നെ തുടരുമെന്നും സുഖം പ്രാപിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി. ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ശരീരം അനുവദിക്കുന്ന സമയത്ത് അദ്ദേഹം മടങ്ങും. ബിസിസിഐ പറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ ശ്രേയസ് പങ്കെടുക്കുന്നില്ല, നവംബര്‍ 30 ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന മത്സരമാണ് താരം ഉണ്ടാകുക.

'2025 ഒക്ടോബര്‍ 25-ന് ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റത്, താരത്തിന്റെ പ്ലീഹയ്ക്ക് മുറിവേറ്റു, ആന്തരിക രക്തസ്രാവവും ഉണ്ടായി. പരിക്ക് ഉടനടി തിരിച്ചറിഞ്ഞു, ചികിത്സയ്ക്ക് പിന്നാലെ രക്തസ്രാവം ഉടന്‍ തന്നെ നിര്‍ത്തി. അദ്ദേഹം സുഖം പ്രാപിച്ചു വരുന്നു.

സിഡ്നിയിലെയും ഇന്ത്യയിലെയും വിദഗ്ധരും ബിസിസിഐ മെഡിക്കല്‍ സംഘവും സന്തുഷ്ടരാണ്, ശ്രേയസ് സിഡ്നിയില്‍ തന്നെ തുടരും, യാത്ര ചെയ്യാന്‍ ആരോഗ്യ സ്ഥിതി അനുവസിക്കുമെന്ന് കണ്ടെത്തിയാല്‍ ഇന്ത്യയിലേക്ക് മടങ്ങും.'ശ്രേയസിന് മികച്ച ചികിത്സ ഉറപ്പാക്കിയതിന് മെഡിക്കല്‍ സംഘത്തെ നന്ദി അറിയിക്കുന്നതായും ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.

Shreyas Iyer has been discharged from the hospital BCCI Updates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'എന്നെ വിടൂ, കരഞ്ഞ് പറഞ്ഞ് 24കാരി'; വ്യോമസേന ഉദ്യോഗസ്ഥന്റെ ഭാര്യയെ ബലാത്സംഗം ചെയ്തു; ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം; 2 പേര്‍ പിടിയില്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

'കൃഷ്ണേട്ടാ എന്നൊരു നൂറുവട്ടം വിളിച്ച് വെറുപ്പിച്ചിട്ടുണ്ട്! ക്ലൈമാക്സ് രക്ഷിച്ച സിനിമ'; 'ദൃഢം' ഒടിടി റിലീസിന് പിന്നാലെ പ്രേക്ഷകർ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

SCROLL FOR NEXT