ശുഭ്മാൻ ഗിൽ/ഫയല്‍ ചിത്രം 
Sports

'ശുഭ്മാൻ ​ഗിൽ കിവീസ് നായകൻ കെയ്ൻ വില്യംസണിനെ പോലെ', സാമ്യത ചൂണ്ടി ബ്രണ്ടൻ മക്കല്ലം

യുവതാരമായിരുന്നപ്പോഴുള്ള വില്യംസണിനെ ചൂണ്ടിയാണ് മക്കല്ലത്തിന്റെ വാക്കുകൾ

Author : സമകാലിക മലയാളം ഡെസ്ക്


സതാംപ്ടൺ: ഇന്ത്യൻ താരം ശുഭ്മാൻ ​ഗില്ലും കെയ്ൻ വില്യംസണും തമ്മിൽ സാമ്യമുണ്ടെന്ന് ന്യൂസിലാൻഡ് മുൻ നായകൻ ബ്രെണ്ടൻ മക്കല്ലം. യുവതാരമായിരുന്നപ്പോഴുള്ള വില്യംസണിനെ ചൂണ്ടിയാണ് മക്കല്ലത്തിന്റെ വാക്കുകൾ. 

​ഗില്ലിൽ എനിക്ക് വളരെ അധികം ആത്മവിശ്വാസമുണ്ട്. ഇപ്പോൾ തന്നെ വളരെ മികച്ച ക്രിക്കറ്റ് താരമാണ് ​ഗിൽ. ശുഭ്മാൻ ഇപ്പോൾ പ്രയാസകരമായി തോന്നിയേക്കാവുന്ന ഒരുകാര്യം എല്ലാവരും ​ഗില്ലിനെ സഹായിക്കാൻ നോക്കുന്നതാണ്. എല്ലാവരും ​ഗില്ലിനൊപ്പം നിൽക്കാൻ ആ​ഗ്രഹിക്കുന്നു. കാരണം ഇന്ത്യയുടെ എക്കാലത്തേയും മികച്ച താരമായി ​ഗിൽ മാറുമെന്നുള്ളത് കൊണ്ട് അവന്റെ കഥയുടെ ഭാ​ഗമാവാനാണ് അവരുടെ ശ്രമം, മക്കല്ലം പറഞ്ഞു. 

ഫിനിഷ്ഡ് പ്രൊഡക്റ്റ് അല്ല ഇപ്പോൾ ​ഗിൽ. എന്നാൽ മറ്റ് പലർക്കും ലഭിക്കാത്ത കഴിവ് ​ഗില്ലിനുണ്ട്. വില്യംസണിനെ കുറിച്ചും സമാനമായാണ് ഞങ്ങൾ പറഞ്ഞിരുന്നത്. ചിത്രത്തിലേക്ക് വില്യംസൺ കടന്നു വന്ന സമയം ന്യൂസിലാൻഡിന്റെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാവുമെന്നാണ് പറയപ്പെട്ടിരുന്നത്. 

ഒരുപാട് ഉയരങ്ങൾ താണ്ടാൻ ​ഗില്ലിന് ചിലപ്പോൾ കഴിഞ്ഞേക്കില്ല. കാരണം സച്ചിൻ ടെണ്ടുൽക്കറെ പോലൊരു ഇതിഹാസത്തിന്റെ നേട്ടങ്ങൾ നമ്മൾ കണ്ട് കഴിഞ്ഞു. എന്നാൽ രാജ്യാന്തര ക്രിക്കറ്റിൽ ഏറെ നാൾ മികവ് കാണിക്കുന്ന ഒരു താരത്തെ ​ഗില്ലിലൂടെ നിങ്ങൾക്ക് കാണാനാവും. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടോപ് ഓർഡർ നല്ല ഓപ്ഷനാണ് ​ഗിൽ എന്നും മക്കല്ലം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT