ചെന്നൈയിലെ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റില്‍ നിന്ന്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍ 
Sports

ഇടത് കൈത്തണ്ടയ്ക്ക് പരിക്ക്, ശുഭ്മാന്‍ ഗില്ലിനെ സ്‌കാനിങ്ങിന് വിധേയമാക്കി

മൂന്നാം ദിനം ഫീല്‍ഡ് ചെയ്യവെ കൈത്തണ്ടയ്ക്ക് പരിക്കേറ്റ ഗില്ലിനെ സ്‌കാനിങ്ങിന് വിധേയമാക്കിയതായി ബിസിസിഐ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇന്ത്യന്‍ ഓപ്പണര്‍ ബാറ്റ്‌സ്മാന്‍ ശുഭ്മാന്‍ ഗില്ലിന് മേല്‍ പരിക്കിന്റെ ആശങ്ക. മൂന്നാം ദിനം ഫീല്‍ഡ് ചെയ്യവെ കൈത്തണ്ടയ്ക്ക് പരിക്കേറ്റ ഗില്ലിനെ സ്‌കാനിങ്ങിന് വിധേയമാക്കിയതായി ബിസിസിഐ അറിയിച്ചു. 

'മൂന്നാം ദിനം ഫീല്‍ഡ് ചെയ്യവെ ശുഭ്മാന്‍ ഗില്ലിന്റെ കൈത്തണ്ടയ്ക്ക് പരിക്കേറ്റു. മുന്‍കരുതലിന്റെ ഭാഗമായി സ്‌കാനിങ്ങിന് വിധേയമാക്കുകയാണ്. ബിസിസിഐയുടെ മെഡിക്കല്‍ സംഘം ഗില്ലിന്റെ പരിക്ക് നിരീക്ഷിക്കുകയാണ്. നാലാം ദിനമായ ഇന്ന് ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങില്ല', ബിസിസിഐ പ്രസ്താവനയില്‍ പറയുന്നു. 

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ 29, 50 റണ്‍സ് കണ്ടെത്തിയെങ്കിലും ശുഭ്മാന്‍ ഗില്ലിന് രണ്ടാം ടെസ്റ്റില്‍ മികവ് കാണിക്കാനായില്ല. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ മൂന്ന് പന്തില്‍ ഡക്കായ ഗില്‍, രണ്ടാം ഇന്നിങ്‌സില്‍ 14 റണ്‍സും എടുത്താണ് മടങ്ങിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; പകരം ആര്?

ഇന്നും ഗുരുവായൂരില്‍ കല്യാണ മേളം, 356 വിവാഹങ്ങള്‍; ക്രമീകരണം ഇങ്ങനെ

ആറന്മുള ഒരുങ്ങി, 51 പള്ളിയോടങ്ങള്‍, ഉത്രട്ടാതി ജലമേള ഇന്ന്

ഗുരുവായൂര്‍ തൃപ്പുത്തരി ഉത്സവം ഇന്ന്; പുത്തരി പായസം വിതരണം ഉച്ചപൂജയ്ക്ക് ശേഷം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം