ശുഭ്മാന്‍ ഗില്‍/ ട്വിറ്റര്‍ 
Sports

ഐസിസി റാങ്കിങ് പട്ടികയില്‍ കുതിച്ച് ശുഭ്മാന്‍ ഗില്‍;  ആദ്യ പത്തില്‍ കോഹ് ലിയും രോഹിതും

പാക് നായകന്‍ ബാബര്‍ അസമാണ് ഒന്നാം സ്ഥാനത്ത്.

Author : സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഐസിസി ഏകദിന റാങ്കിങില്‍ മികച്ച നേട്ടവുമായി ഇന്ത്യന്‍ ബാറ്റര്‍ ശുഭ്മന്‍ ഗില്‍. പട്ടികയില്‍ നാലാമതാണ് ഗില്‍. 738 റേറ്റിങ് പോയന്റുമായാണ് ഗില്‍ കരിയറിലെ ഏറ്റവും മികച്ച റാങ്കിലെത്തിയത്. കൂടാതെ, സൂപ്പര്‍ ബാറ്റര്‍മാരായ വിരാട് കോഹ് ലിയും രോഹിത് ശര്‍മയും ആദ്യ പത്തില്‍ ഇടം പിടിച്ചു.

കോഹ് ലി ഏഴാമതും രോഹിത് എട്ടാമതുമാണ്. പാക് നായകന്‍ ബാബര്‍ അസമാണ് ഒന്നാം സ്ഥാനത്ത്. മൂന്നു ഫോര്‍മാറ്റിലുമായി ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ഗില്ലിന് നേട്ടമായത്. ബൗളര്‍മാരില്‍ ആദ്യ പത്തിലെ ഏക ഇന്ത്യന്‍ താരം മുഹമ്മദ് സിറാജാണ്. ഓസ്‌ട്രേലിയയുടെ ജോഷ് ഹാസില്‍വുഡ്, ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോര്‍ട്ട് എന്നിവര്‍ക്ക് പിന്നിലായി മൂന്നാം സ്ഥാനത്താണ് സിറാജ്. 

ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഹാര്‍ദിക് പാണ്ഡ്യ രണ്ടാം സ്ഥാനം നിലനിര്‍ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

പേരിലെ 'മധുരം' കണ്ട് പേടിക്കേണ്ട, മധുരക്കിഴങ്ങ് പ്രമേഹരോ​ഗികൾക്കും സേയ്ഫ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2