രോഹിത് ശര്‍മ,വിരാട് കോഹ്ലി,ശുഭ്മാന്‍ ഗില്‍ 
Sports

'കുട്ടിക്കാലത്തേ ഞാന്‍ ആരാധിച്ചിരുന്നവര്‍, അവരുടെ ഉപദേശം തേടാന്‍ ഒരു മടിയും ഇല്ല'

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ എല്ലാ കണ്ണുകളും രോഹിത് ശര്‍മയിലേക്കും വിരാട് കോഹ്ലിയിലേക്കും ആയിരിക്കും

സമകാലിക മലയാളം ഡെസ്ക്

രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ലോകത്തെ ഏറ്റവും മികച്ച ഏകദിന താരങ്ങളെന്ന് ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇരുവരുടെയും അനുഭവ സമ്പത്തും മികവും ചൂണ്ടിക്കാണിച്ചായിരുന്നു ഗില്ലിന്റെ പുകഴ്ത്തല്‍. ഇന്ത്യയും ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍.

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ എല്ലാ കണ്ണുകളും രോഹിത് ശര്‍മയിലേക്കും വിരാട് കോഹ്ലിയിലേക്കും ആയിരിക്കും. ഈ വര്‍ഷം ആദ്യം നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം ഇന്ത്യന്‍ ജേഴ്സിയില്‍ ആദ്യമായാണ് ഇരുവരും ഇറങ്ങുന്നത്.

'അതെ, തീര്‍ച്ചയായും അവര്‍ ടീമിന് നല്‍കുന്ന മികവും അനുഭവ സമ്പത്തും വളരെ വലുതാണ്, ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബൗള്‍ കളിക്കാരാണ് അവര്‍' ശുഭ്മാന്‍ ഗില്‍ മാധ്യമങ്ങളോട് പറഞ്ഞു. രോഹിതും വിരാടിന്റെയും ടീമിനൊപ്പമുള്ളതില്‍ അഭിമാനമുണ്ടെന്നും ഗില്‍ പറഞ്ഞു. കളിയോടുള്ള ഇരുവരുടെയും ദാഹവും മികവും തനിക്ക് പ്രചോദനമാണ്. ഓസ്ട്രേലിയയില്‍ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ കോഹ് ലിയുടെയും രോഹിതിന്റെയും നിര്‍ദേശങ്ങള്‍ തേടുമെന്നും ഗില്‍ പറഞ്ഞു.

'കുട്ടിക്കാലത്ത് ഞാന്‍ ആരാധിച്ചിരുന്ന കളിക്കാരാണ് ഇവര്‍. അവരുടെ കളി, വിജയം നേടാന്‍ അവര്‍ കാണിച്ച അദമ്യമായ ആഗ്രഹം ഇതൊക്കെ എന്നെ പ്രചോദിപ്പിച്ചു, കളിയിലെ ഇതിഹാസങ്ങളെ നയിക്കാനും അവരില്‍ നിന്ന് പഠിക്കാനും കഴിയുന്നത് എനിക്ക് ലഭിച്ച വലിയ ബഹുമതിയാണ്. പരമ്പരയ്ക്കിടെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ അവരില്‍ നിന്ന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ ഞാന്‍ മടിക്കില്ല,' ഗില്‍ പറഞ്ഞു. രോഹിത് ശര്‍മയെ നായക സ്ഥാനത്ത് നിന്ന് മാറ്റിയ ശേഷം ഏകദിന നായകനെന്ന നിലയില്‍ ഗില്ലിന്റെ ആദ്യത്തെ മത്സരമാണിത്.

Rohit and Kohli are the best ODI players, praises Shubman Gill

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT