Shubman Gill x
Sports

'കോഹ്‌ലിയും രോഹിതും ചേരുന്നതാണ് ക്യാപ്റ്റന്‍ ഗില്‍'

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഈ മാസം 20 മുതല്‍

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ (Shubman Gill) പ്രശംസിച്ച് മുന്‍ ഇംഗ്ലണ്ട് പരിമിത ഓവര്‍ നായകനും സൂപ്പര്‍ ബാറ്ററുമായ ജോസ് ബട്‌ലര്‍. ഗില്‍ വിരാട് കോഹ്‌ലിയുടേയും രോഹിത് ശര്‍മയുടേയും മിശ്രിതമാണ് ഗില്ലിനെ നായകനെന്നു ബട്‌ലര്‍ പറയുന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ് ടീമില്‍ ഗില്ലിന്റെ നായകത്വത്തില്‍ കളിച്ച താരമാണ് ബട്‌ലര്‍.

'ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയെക്കുറിച്ച് നിരവധി കാര്യങ്ങളാണ് ചുറ്റിലും ഉയരുന്നത്. ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റന്‍ ആരായിരിക്കുമെന്ന ആകാംക്ഷയും അതിനിടെ ഉയര്‍ന്നിരുന്നു. ഗില്‍ ആണ് അതിനു നിയോഗിക്കപ്പെട്ടിരിക്കുന്നത്. അദ്ദേഹം എന്റെയും ക്യാപ്റ്റനായിരുന്നു. മികച്ച താരവും പക്വതയുള്ള യുവാവുമാണ് ഗില്‍.'

'അധികം ബഹളങ്ങളില്ലാത്ത കൂളായ ക്യാപ്റ്റനാണ് ഗില്‍. മൈതാനത്ത് ആവശ്യത്തിനുള്ള പോരാട്ടവീര്യവും തീവ്രതയും അദ്ദേഹം പുറത്തെടുക്കാറുമുണ്ട്. കോഹ്‌ലിയുടേയും രോഹിതിന്റേയും ചേരുവയാണ് ഗില്‍ എന്നാണ് എന്റെ വിലയിരുത്തല്‍. കോഹ്‌ലി കളത്തില്‍ ആക്രമണോത്സുഹത പ്രകടിപ്പിച്ച ക്യാപ്റ്റനാണ്. രോഹിത് ശാന്തനും സമചിത്തനുമായാണ് ടീമിനെ നയിച്ചത്. ഈ രണ്ട് സവിശേഷതകളും ഗില്ലിനുണ്ട്. സ്വതന്ത്ര വ്യക്തിയെന്ന നിലയില്‍ ഈ രണ്ട് മുന്‍ ക്യാപ്റ്റന്‍മാരുടേയും ചേരുവയിലുള്ള പുതിയ നായകനായിക്കും ഗില്‍'- ബട്‌ലര്‍ വ്യക്തമാക്കി.

ഈ മാസം 20 മുതലാണ് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പോരാട്ടത്തിനു തുടക്കമാകുന്നത്. 5 മത്സരങ്ങളടങ്ങിയ ഈ പരമ്പരയോടെയാണ് ഇന്ത്യയുടെ പുതിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സര്‍ക്കിളിനും തുടക്കമാകുന്നത്.

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍ എന്നിവര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പടിയിറങ്ങിയ ശേഷമുള്ള ആദ്യ പരമ്പരയാണിത്. ഇന്ത്യന്‍ ടീമില്‍ തലമുറ മാറ്റം വന്ന ശേഷമുള്ള ആദ്യ പോരാട്ടമെന്ന നിലയില്‍ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെയാണ് പരമ്പരയെ ഉറ്റുനോക്കുന്നത്. ഇംഗ്ലണ്ടില്‍ പരമ്പര നേട്ടമെന്ന ചരിത്രമെഴുതി ടെസ്റ്റ് നായകനായുള്ള അരങ്ങേറ്റം ഉജ്ജ്വലമാക്കാനുള്ള അവസരമാണ് ക്യാപ്റ്റന്‍ ഗില്ലിന് മുന്നില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT