Shubman Gill x
Sports

സെഞ്ച്വറി, അര്‍ധ സെഞ്ച്വറി, വൈറ്റ് വാഷ്! ടെസ്റ്റ് ക്യാപ്റ്റനായുള്ള ആദ്യ പരമ്പര നേട്ടം ആഘോഷിച്ച് ഗില്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര 2-0ത്തിനു തൂത്തുവാരി ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി സ്ഥാനമേറ്റ ശേഷമുള്ള ആദ്യ പരമ്പര വിജയം ആഘോഷിച്ച് ശുഭ്മാന്‍ ഗില്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ 2 മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരിയെന്ന അഭിമാനകരമായ നേട്ടവും താരത്തിനു സ്വന്തമായി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് തലമുറ മാറ്റമായി ഗില്‍ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായത്. 5 മത്സരങ്ങളടങ്ങിയ പരമ്പര 2-2നു സമനിലയില്‍ അവസാനിപ്പിച്ചാണ് താരം നായകനായി അരങ്ങേറിയത്. പരമ്പരയില്‍ കത്തും ഫോമില്‍ ബാറ്റ് വീശാനും ഗില്ലിനായി. ആ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരവും ഗില്ലായിരുന്നു.

പിന്നാലെയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയ്ക്കിറങ്ങിയത്. ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ പരമ്പര നേട്ടം. അതും പരമ്പര തൂത്തുവാരിയെന്ന ഇരട്ടി മധുരത്തോടെ.

വിന്‍ഡീസിനെതിരേയും ബാറ്ററെന്ന നിലയില്‍ ഗില്‍ തിളങ്ങി. ഒന്നാം ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറിയും രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറിയും നേടാന്‍ ക്യാപ്റ്റനു സാധിച്ചു.

രണ്ടാം ടെസ്റ്റില്‍ 121 റണ്‍സാണ് ഇന്ത്യക്ക് മുന്നില്‍ വീന്‍ഡീസ് ലക്ഷ്യം വച്ചത്. ഇന്ത്യ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 7 വിക്കറ്റ് ജയമാണ് ഇന്ത്യ ആഘോഷിച്ചത്. ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 140 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചു കയറിയത്.

Shubman Gill won his first Test series as captain after India hammered West Indies 2-0 at home. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT