ഔട്ടായി മടങ്ങുന്ന ​ഗിൽ Shubman Gill x
Sports

2 പന്തുകള്‍ മാത്രം, പൂജ്യത്തിന് പുറത്ത്! വീണ്ടും രഞ്ജി കളിക്കാനിറങ്ങി, അതിവേ​ഗം വീണു; ഗില്ലിന് നിരാശ

സൗരാഷ്ട്രയ്ക്കായി ഇടവേളയ്ക്കു ശേഷം കളിച്ച രവീന്ദ്ര ജഡേജയും ബാറ്റിങിൽ നിരാശപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

സൗരാഷ്ട്ര: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ടെസ്റ്റ്, ഏകദിന നായകനായ ശുഭ്മാന്‍ ഗില്ലിനു സ്ഥാനമില്ലായിരുന്നു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര അവസാനിച്ചതിനു പിന്നാലെ ഗില്‍ രഞ്ജി ട്രോഫി കളിക്കാനിറങ്ങിയെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റനു നിരാശ.

സൗരാഷ്ട്രയ്‌ക്കെതിരായ പോരാട്ടത്തില്‍ താരം പൂജ്യത്തിനു പുറത്തായി. വെറും രണ്ട് പന്തുകള്‍ മാത്രമാണ് ഗില്ലിനു നേരിടാന്‍ സാധിച്ചത്. പഞ്ചാബ് ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് ഗില്‍. താരം അഞ്ചാം സ്ഥാനത്താണ് ബാറ്റിങിനിറങ്ങിയത്. പാര്‍ഥ് ഭട്ടിന്റെ പന്തില്‍ ഗില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി.

വരുന്ന കുറച്ചു ദിവസങ്ങളില്‍ ഇന്ത്യക്ക് ടെസ്റ്റ്, ഏകദിന മത്സരങ്ങളില്ല. ഫെബ്രുവരി 7 മുതല്‍ ഇന്ത്യ ലോകകപ്പ് കളിക്കാനിറങ്ങും. ഇതോടെയാണ് ടി20 ടീമില്‍ ഉള്‍പ്പെടാത്ത ഗില്‍ രഞ്ജിയില്‍ കളിച്ചത്. എന്നാല്‍ ഇടവേളയ്ക്കു ശേഷമുള്ള മടക്കം നിരാശയുടേതായി.

മത്സരത്തില്‍ മറ്റൊരു ഇന്ത്യന്‍ സീനിയര്‍ താരം സൗരാഷ്ട്ര നിരയിലും ഇടവേളയ്ക്കു ശേഷം രഞ്ജി കളിക്കാനിറങ്ങി. സ്പിന്‍ ഓള്‍ റൗണ്ടര്‍ ജഡേജ. താരത്തിനും ബാറ്റിങില്‍ തിളങ്ങാനായില്ല. ജഡേജ 7 റണ്‍സില്‍ പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്രയുടെ ഒന്നാം ഇന്നിങ്‌സ് വെറും 172 റണ്‍സില്‍ അവസാനിപ്പിക്കാന്‍ പഞ്ചാബിനായി. എന്നാല്‍ ഗില്ലിന്റെ മടങ്ങി വരവ് കരുത്തില്‍ ബാറ്റിങിനിറങ്ങിയ പഞ്ചാബിനും തൊട്ടതെല്ലാം പിഴച്ചു. 73 റണ്‍സിനിടെ ഗില്ലടക്കമുള്ള മുന്‍നിരയിലെ അഞ്ച് ബാറ്റര്‍മാരെയാണ് അവര്‍ക്ക് നഷ്ടമായത്.

The much-anticipated Shubman Gill versus Ravindra Jadeja contest failed to live up to its billing on the opening day of the Ranji Trophy sixth-round clash between Punjab and Saurashtra

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്വന്റി ട്വന്റി എന്‍ഡിഎയില്‍; നിര്‍ണായക നീക്കവുമായി ബിജെപി

'ആ പഞ്ചായത്തിലെ ട്വന്റി ട്വന്റി കൂട്ടുകെട്ട് എന്നാണ് അവസാനിപ്പിക്കുന്നത്'; പ്രതിപക്ഷ നേതാവിനോട് മന്ത്രി ശിവന്‍കുട്ടി

ഗവൺമെ​ന്റ് ഹോമിയോ മെഡിക്കൽ കോളജുകളിൽ ലാബ് ടെക്നീഷ്യനാകാം, പി എസ് സി അപേക്ഷ ക്ഷണിച്ചു

അവസാന 6 വിക്കറ്റുകള്‍ 22 റണ്‍സില്‍ നിലംപൊത്തി, 139ന് ഓള്‍ ഔട്ട്; തിരുവനന്തപുരത്ത് കാലിടറി കേരളം

'ബസ് യാത്രക്കിടെ അതിക്രമം നേരിട്ടു'; പരാതി നൽകി ഷിംജിത മുസ്തഫ

SCROLL FOR NEXT