പി വി സിന്ധു, രേണുക സിങ്/ഫോട്ടോ: എഎഫ്പി 
Sports

'സിന്ധുവിന്റെ പോരാട്ടം ഞങ്ങളില്‍ ആവേശം നിറച്ചു'; സെമി ഉറപ്പിച്ചതിന് പിന്നാലെ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ രേണുക സിങ്

സിന്ധുവിന്റെ മത്സരം കാണാന്‍ ഞങ്ങള്‍ പോയിരുന്നു. കടുത്ത പോരാട്ടമായിരുന്നു'

സമകാലിക മലയാളം ഡെസ്ക്

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ട്വന്റി20യില്‍ ഇന്ത്യയുടെ മിന്നും താരമാണ് പേസര്‍ രേണുക താക്കൂര്‍. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് വട്ടം നാല് വിക്കറ്റ് നേട്ടം തൊട്ടുകഴിഞ്ഞു രേണുക. സെമി ഉറപ്പിച്ചതിന് പിന്നാലെ ഇന്ത്യയുടെ സ്റ്റാര്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധു തന്നെ എത്രമാത്രം ആവേശത്തിലാക്കി എന്ന് പറയുകയാണ് രേണുക. 

സിന്ധുവിന്റെ മത്സരം കാണാന്‍ ഞങ്ങള്‍ പോയിരുന്നു. കടുത്ത പോരാട്ടമായിരുന്നു. സിന്ധുവിന്റെ കളി കണ്ട് രോമാഞ്ചമുണ്ടായി. കാണികളും ആവേശത്തിലായിരുന്നു. ഒരുപാട് ആസ്വദിക്കാന്‍ കഴിഞ്ഞു. പി വി സിന്ധുവിനെ നേരിട്ട് കാണുക എന്നത് സ്വപ്‌നമായിരുന്നു. അത് യാഥാര്‍ഥ്യമായി, ബിസിസിഐ പങ്കുവെച്ച വീഡിയോയില്‍ രേണുക പറയുന്നു. 

ഇന്ത്യന്‍ ടീമിന്റെ ഹോക്കി മത്സരവും കണ്ടു. നമ്മുടെ വനിതാ താരങ്ങളുടെ കഠിനാധ്വാനം അവരുടെ പ്രകടനത്തില്‍ നിന്ന് കാണാം എന്നും രേണുക പറഞ്ഞു. മറ്റ് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം സ്വര്‍ണം നേടാന്‍ തങ്ങളേയും പ്രചോദിപ്പിക്കുന്നതായാണ് ജെമിമ റോഡ്രിഗസ് പ്രതികരിച്ചത്. 

ശനിയാഴ്ചയാണ് ഇന്ത്യയുടെ സെമി ഫൈനല്‍ മത്സരം. ഇംഗ്ലണ്ട് ആണ് എതിരാളികള്‍. ആദ്യ സെമിയില്‍ ഓസ്‌ട്രേലിയയെ ന്യൂസിലന്‍ഡ് നേരിടും. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ഇന്ത്യയുടെ മത്സരം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി ഒളിച്ചുകളി പറ്റില്ല, യുവതീ പ്രവേശനത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നുണ്ടോ ?'; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് വിഡി സതീശന്‍

ഒലിച്ചുപോയത് മൂന്ന് ലക്ഷം കോടി; ആറ് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്, കണക്ക് ഇങ്ങനെ

'രാമേട്ടാ..."കഷ്ടമീ ജീവിത സാഗരി ഗോഗലു"; വി കെ ശ്രീരാമന്റെ കത്തിന് മറുപടി നൽകി മോഹൻലാൽ

ഒരു ലക്ഷം രൂപ, ഒഡീഷയില്‍ അച്ഛന്‍ ആണ്‍കുഞ്ഞിനെ വിറ്റു; രണ്ട് പേര്‍ അറസ്റ്റില്‍

നല്ല ഒരു ചായ ഉണ്ടാക്കാം

SCROLL FOR NEXT