പാരാലിംപിക്‌സില്‍ വെങ്കലം നേടി സിംഗ് രാജ്/ഫോട്ടോ: ട്വിറ്റര്‍ 
Sports

പാരാലിംപിക്‌സ് ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് മറ്റൊരു മെഡല്‍ കൂടി, വെങ്കലം നേടി സിംഗ് രാജ്‌

പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1 വിഭാഗത്തില്‍ സിംഗ് രാജ് അധാനയാണ് മെഡലിലേക്ക് എത്തിയത്

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: പാരാലിംപിക്‌സില്‍ ഇന്ത്യക്ക് മറ്റൊരു മെഡല്‍ കൂടി. ഷൂട്ടിങ്ങിലാണ് ഇന്ത്യ വെങ്കല മെഡല്‍ നേടിയത്. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ്എച്ച് 1 വിഭാഗത്തില്‍ സിംഗ് രാജ് അദാനയാണ് മെഡലിലേക്ക് എത്തിയത്. 

216.8 എന്ന സ്‌കോറോടെയാണ് സിംഗ് രാജ് സിങ് വെങ്കല നേട്ടത്തിലേക്ക് എത്തിയത്. ഈ ഇനത്തില്‍ സ്വര്‍ണവും വെള്ളിയും ചൈനീസ് താരങ്ങള്‍ക്കാണ്. ഇതോടെ ടോക്യോ പാരാലിംപിക്‌സിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം എട്ടായി. രണ്ട് സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമാണ് ഇപ്പോള്‍ ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. 

എഫ് 64 പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ സുമിത് അന്റിലും 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അവനി ലെഖാരയുമാണ് കഴിഞ്ഞ ദിവസം സ്വര്‍ണം നേടിയത്. ലോക റെക്കോര്‍ഡോടെയായിരുന്നു അവനിയുടെ സ്വര്‍ണ നേട്ടം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

SCROLL FOR NEXT