മുഹമ്മദ് സിറാജ് 
Sports

ഒന്നൊന്നായി എറിഞ്ഞിട്ടു; ഏകദിനത്തില്‍ ലോക ഒന്നാം നമ്പര്‍ ബൗളറായി സിറാജ്;  ഇതാദ്യം

ന്യൂസിലന്‍ഡ് താരം ട്രെന്‍ഡ് ബോള്‍ട്ടിനെയും ഓസ്‌ട്രേലിയന്‍ താരം ജോഷ് ഹേസില്‍വുഡിനെയും മറികടന്നാണ് സിറാജ് ആദ്യമായി ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമത് എത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐസിസി ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ന്യൂസിലന്‍ഡ് താരം ട്രെന്‍ഡ് ബോള്‍ട്ടിനെയും ഓസ്‌ട്രേലിയന്‍ താരം ജോഷ് ഹേസില്‍വുഡിനെയും മറികടന്നാണ് സിറാജ് ആദ്യമായി ഏകദിന ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാമത് എത്തുന്നത്. 

ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ മുഹമ്മദ് ഒന്‍പത് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. അതിന് പിന്നാലെ നടന്ന ന്യൂസിലന്‍ഡിനെതിരായ ഉദ്ഘാടന മത്സരത്തില്‍ താരം നാല് വിക്കറ്റുകളും വീഴ്ത്തിയി.

729 പോയിന്റുമായാണ് സിറാജ് പട്ടികയില്‍ ഒന്നാമതെത്തിയത്. സിറാജിന്റെ സഹതരമായ മുഹമ്മദ് ഷമി 11 സ്ഥാനങ്ങള്‍ ഉയര്‍ന്ന് പട്ടികയില്‍ മുപ്പത്തിമൂന്നാം സ്ഥാനത്തെത്തി.

പാകിസ്ഥാന്‍ ക്യാപ്റ്റന്‍ അസം ബാബര്‍ ബാറ്റര്‍മാരില്‍ ഒന്നാമത്. പട്ടികയിലെ ആദ്യപത്ത് സ്ഥാനങ്ങളില്‍ മൂന്ന് പേര്‍ ഇന്ത്യക്കാരാണ്. മികച്ച ഫോമില്‍ ബാറ്റ് വീശുന്ന ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 20 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി പട്ടികയില്‍ ആറാമതെത്തി. ഗില്ലിന്റെ മുന്നേറ്റം പട്ടികയില്‍ വീരാട് കോഹ് ലിയെ ഏഴാമതാക്കി. കിവീസിനെതിരെ സെഞ്ച്വറി നേടിയതോടെ രോഹിത് രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് എട്ടാമത് എത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

SCROLL FOR NEXT