Siraj Consoles Sanai Bhosle After Emotional Hug at Asha Bhosle Tribute. special arrangmet
Sports

സിറാജിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ആശ ഭോസ്‌ലെയുടെ ചെറുമകൾ; ബന്ധം തിരക്കി സോഷ്യൽ മീഡിയ - വിഡിയോ

ജന്മദിന ആഘോഷങ്ങൾ ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കുന്ന ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിഖ്യാത ​ഗായിക ആശ ഭോസ്‌ലെയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ്. മുംബൈയിലെ വസതിയിലെത്തിയ സിറാജ് ആശാ ഭോസ്‌ലെയുടെ ചെറുമകൾ സനായി ഭോസ്‌ലെയെ ആശ്വസിപ്പിക്കുകയും ചെയ്തു. പ്രിയ ഗായികയെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി ആരാധകരാണ് മുംബൈയിലെ വീട്ടിലെത്തിയത്.

ആശ ഭോസ്‌ലെയെ കാണാൻ എത്തിയ നിരവധി സന്ദർശകർക്കിടയിൽ സിറാജ് നടന്നു വരുകയും സനായിയെ കണ്ടുമുട്ടുകയും ചെയ്യുന്ന വിഡിയോ പുറത്ത് വന്നിരുന്നു. സിറാജിനെ കണ്ടയുടൻ സനായി പൊട്ടിക്കരഞ്ഞു. തുടർന്ന് സനായിയെ താരം ആശ്വസിപ്പിക്കുകയും ചേർത്ത് പിടിക്കുകയും ചെയ്തു. തുടർന്നുള്ള ചടങ്ങുകളിലും സനായിക്ക് ഒപ്പം സിറാജ് ഉണ്ടായിരുന്നു.

വിഡിയോ പുറത്ത് വന്നതോടെ ഇരുവരും തമ്മിലുള്ള ബന്ധം അന്വേഷിക്കുകയാണ് സോഷ്യൽ മീഡിയാ ലോകം. മുൻപ്, ജന്മദിന ആഘോഷങ്ങൾ ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കുന്ന ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്ത് വന്നിരുന്നു.

ഇതോടെ ഇവർ പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകളും വന്നിരുന്നു. എന്നാൽ സിറാജിനെ ഒരു സഹോദരനായി ആണ് കാണുന്നത് എന്ന് സനായി പറഞ്ഞിരുന്നു. രക്ഷാബന്ധൻ ദിനത്തിൽ സിറാജിന് സനായി രാഖി കെട്ടിക്കൊടുക്കയും ചെയ്തിരുന്നു

Siraj Consoles Sanai Bhosle After Emotional Hug at Asha Bhosle Tribute.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണയം: ലോക്‌സഭ അംഗസംഖ്യ 850 ആയി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ഡിലിമിറ്റേഷന്‍ കമ്മിറ്റി രൂപീകരിക്കും

രഹസ്യഅറയില്‍ കണക്കില്‍പ്പെടാത്ത പണം, കണ്ണൂരില്‍ കാറില്‍ നിന്ന് പിടിച്ചത് 2.65 കോടി രൂപ, അന്വേഷണം

കാലടി സംസ്‌കൃത സർവകലാശാല പ്രവേശനം: അപേക്ഷാ തീയതി നീട്ടി, ഏപ്രിൽ 22 വരെ അപേക്ഷിക്കാം

ആരാകും ഇന്ത്യൻ ക്യാപ്റ്റന്‍, സഞ്ജു സാംസണ്‍...? സൂര്യയുടെ ക്യാപ്റ്റന്‍സിയും ബാറ്റിങും ഇനി 'നിരീക്ഷണത്തില്‍'

'ഇവള്‍ക്ക് ലുക്കേയുള്ളൂ, സിവിക് സെന്‍സ് ഇല്ല'; വെള്ളം കുടിച്ചതിന്റെ പേരില്‍ കയാദുവിനെ മര്യാദ പഠിപ്പിച്ച് ആരാധകർ, വിഡിയോ

SCROLL FOR NEXT