ഋഷഭ് പന്ത്, റുട്ടേല/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌ 
Sports

'കൊച്ചനിയന്‍ പോയി ക്രിക്കറ്റ് കളിക്ക്'; ഋഷഭ് പന്തിന് മറുപടിയുമായി ഉര്‍വശി റുട്ടേല

അഭിമുഖത്തില്‍ മിസ്റ്റര്‍ ആര്‍പി എന്ന് പരാമര്‍ശിച്ച് റുട്ടേല പറഞ്ഞ വാക്കുകളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന് മറുപടിയുമായി ബോളിവുഡ് താരം ഉര്‍വശി റുട്ടേല. കൊച്ചനിയന്‍ ക്രിക്കറ്റ് ക്രിക്കറ്റ് കളിച്ചാല്‍ മതിയെന്നാണ് ഉര്‍വശി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. 

അഭിമുഖത്തില്‍ മിസ്റ്റര്‍ ആര്‍പി എന്ന് പരാമര്‍ശിച്ച് റുട്ടേല പറഞ്ഞ വാക്കുകളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ലോബിയില്‍ മിസ്റ്റര്‍ ആര്‍പി തന്നെ കാത്ത് മണിക്കൂറുകളോളം ഇരുന്നെന്നാണ് റുട്ടേല പറഞ്ഞത്. എന്നാല്‍ പ്രശസ്തിക്ക് വേണ്ടി കള്ളം പറയുന്നതിന് പരിധിയുണ്ട് എന്ന് പ്രതികരിച്ചാണ് ഋഷഭ് പന്ത് തിരിച്ചടിച്ചത്. 

തന്നെ വെറുതെ വിടണം സഹോദരി എന്ന് പറഞ്ഞുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറി പന്ത് പിന്നീട് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ പന്തിന്റെ പ്രതികരണത്തിന് പിന്നാലെ മറുപടിയുമായി എത്തുകയാണ് റുട്ടേല. കൊച്ചനിയന്‍ ക്രിക്കറ്റ് കളിച്ചാല്‍ മതി. പിള്ളേരോട് കളിച്ചു നില്‍ക്കാന്‍ സമയമില്ലെന്നും ഉര്‍വശി പന്തിന് മറുപടിയായി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

റുട്ടേല തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പിന്‍വലിച്ചിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ പന്തിന്റേയും റുട്ടേലയുടേയും ഇന്‍സ്റ്റഗ്രാം സ്റ്റോറികളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച് കഴിഞ്ഞു. 2018ലാണ് റുട്ടേലയും പന്തും തമ്മില്‍ ഡേറ്റിങ്ങിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും പുറത്ത് വന്നിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

ജോലിക്ക് കയറിയ ആദ്യദിനം തന്നെ വൻ കവർച്ച; വിനോദസഞ്ചാരികളുടെ സ്വർണവും പണവും കവർന്ന തമിഴ്‌നാട് സ്വദേശി പിടിയിൽ

നഗരത്തിരക്കുകൾക്കിടയിൽ ഇനി കണ്ടൽക്കാടിന്റെ തണൽ; കാസർകോട് 'നഗരവനം' മൂന്ന് മാസത്തിനകം തുറക്കും

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result