സ്റ്റീവന്‍ സ്മിത്ത് / ട്വിറ്റര്‍ ചിത്രം 
Sports

സിഡ്‌നി ടെസ്റ്റില്‍ സ്മിത്തിന് സെഞ്ച്വറി ; ഓസീസ് മികച്ച സ്‌കോറിലേക്ക്

201 പന്തില്‍ 13 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് സ്മിത്ത് ശതകം തികച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി : സിഡ്‌നിയില്‍ നടക്കുന്ന ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് മല്‍സരത്തില്‍ ഓസ്‌ട്രേലിയ പൊരുതുന്നു. ഓസീസിന് വേണ്ടി മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത് സെഞ്ച്വറി നേടി. 201 പന്തില്‍ 13 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് സ്മിത്ത് ശതകം തികച്ചത്. 

100 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്‌ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സെടുത്തു. അര്‍ധസെഞ്ച്വറി നേടിയ മാര്‍ഷസ് ലബുഷെയിനാണ് സ്മിത്തിന് മികച്ച പിന്തുണ നല്‍കിയത്. ലബുഷെയിന്‍ 91 റണ്‍സെടുത്തു. വില്‍ പുകോവ്‌സ്‌കി 62 റണ്‍സെടുത്തു. 

13 റണ്‍സെടുത്ത മാത്യു വാഡെ, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവരാണ് ഓസീസ് നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുംറ രണ്ടും, മുഹമ്മദ് സിറാജ്, നവദീപ് സെയ്‌നി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ ഉത്തരവാദികള്‍; വളര്‍ച്ചയ്ക്ക് സ്വകാര്യനിക്ഷേപം കൂടിയേതീരൂ'

കാർഷിക സർവകലാശാലയിൽ ജിം ഇൻസ്ട്രക്ടർ ഒഴിവ്; അഭിമുഖം ഒക്ടോബർ 26ന്

ടൂറിസം കുതിപ്പിന് അനുകൂല എക്സൈസ് നയം ഉടൻ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

'രജിനിഫെെഡ്'; ഒരു മണിക്കൂറില്‍ 1 കോടി 61 ലക്ഷം പ്രീസെയില്‍; കേരളത്തില്‍ റെക്കോര്‍ഡ് ബുക്കിങുമായി 'ജയിലര്‍ 2'

ഭക്ഷണം കഴിച്ച ഉടൻ കിടക്കാറുണ്ടോ? ദഹനത്തെ എങ്ങനെ ബാധിക്കും?