Smriti Mandhana  .
Sports

ചരിത്ര നേട്ടത്തിലെത്തി സ്മൃതി മന്ധാന; മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി കുറിക്കുന്ന ആദ്യ ഇന്ത്യന്‍ വനിത താരം

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ 97 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യയുടെ പെണ്‍പട സ്വന്തമാക്കിയത്

സമകാലിക മലയാളം ഡെസ്ക്

നോട്ടിങ്ഹാം: അന്താരാഷ്ട്ര ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി കുറിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്ര നേട്ടത്തില്‍ സ്മൃതി മന്ധാന. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 62 പന്തില്‍ 112 റണ്‍സാണ് സ്മൃതി അടിച്ചെടുത്തത്.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ 97 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യയുടെ പെണ്‍പട സ്വന്തമാക്കിയത്. സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സ്മൃതി മന്ധാനയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ കരുത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ കൂറ്റന്‍ സ്‌കോറിന് മുന്നില്‍ ഇംഗ്ലണ്ട് വീണു. 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സാണ് ഇന്ത്യ നേടിയത്. ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് 14.5 ഓവറില്‍ 113 റണ്‍സില്‍ അവസാനിച്ചു. ഇതാടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

ഹര്‍മന്‍പ്രീത് കൗറിന്റെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച സ്മൃതി സഹ ഓപണര്‍ ഷഫാലി വര്‍മക്കൊപ്പം ഗംഭീര തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ ഇവര്‍ 77 റണ്‍സ് ചേര്‍ത്തു. 22 പന്തില്‍ 20 റണ്‍സെടുത്ത ഷഫാലി ഒമ്പതാം ഓവറില്‍ മടങ്ങിയെങ്കിലും തുടര്‍ന്നെത്തിയ ഹര്‍ലീന്‍ ഡിയോള്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്തു. 23 പന്തില്‍ 43 റണ്‍സ് നേടിയ ഹര്‍ലീന്‍ 16 ഓവര്‍ പൂര്‍ത്തിയാകവെ പുറത്താവുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 171. റിച്ച ഘോഷ് ആറ് പന്തില്‍ 12 റണ്‍സ് ചേര്‍ത്തു. 20 ഓവറിലെ രണ്ടാം പന്തിലാണ് സ്മൃതി പുറത്താകുന്നത്. 15 ഫോറും മൂന്ന് സിക്‌സുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

Smriti Mandhana becomes first Indian woman to enter elite century club after T20I ton vs England

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

SCROLL FOR NEXT