Smriti Mandhana x
Sports

സ്മൃതി മന്ധാന ദി ഹണ്ട്രഡില്‍ തിരിച്ചെത്തി; ഇത്തവണ മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്‌സില്‍

ഹണ്ട്രഡില്‍ 500 റണ്‍സ് നേടുന്ന ആദ്യ താരം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇന്ത്യന്‍ വനിതാ സൂപ്പര്‍ ബാറ്റര്‍ സ്മൃതി മന്ധാന ദി ഹണ്ട്രഡ് വനിതാ പോരാട്ടത്തിലേക്ക് തിരിച്ചെത്തി. സ്മൃതി ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്‌സിനായി കളിക്കും. കഴിഞ്ഞ സീസണില്‍ താരത്തിനു കളിക്കാന്‍ സാധിച്ചിരുന്നില്ല. ഓസ്‌ട്രേലിയന്‍ ഇതിഹാസം മെഗ് ലാന്നിങ്, ഇംഗ്ലീഷ് ഇടം കൈയന്‍ സ്പിന്നര്‍ സോഫി എക്ലസ്റ്റോണ്‍ എന്നിവര്‍ക്കൊപ്പം സ്മൃതി മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്‌സ് ജേഴ്‌സിയില്‍ കളിക്കും.

നേരത്തെ മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ് എന്ന പേരിലായിരുന്ന ടീം പുതിയ സീസണില്‍ മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്‌സ് എന്ന പേരിലാണ് ഇറങ്ങുന്നത്. ഏറെ പരിചയസമ്പത്തുള്ള സ്മൃതിയുടെ വരവ് ടീമിന്റെ ബാറ്റിങിനു കരുത്തു കൂട്ടും.

നേരത്തെ 2022ലും 2023ലും സതേണ്‍ ബ്രേവ്‌സിനായി കളിച്ച താരമാണ് സ്മൃതി. 2023ല്‍ മിന്നും ഫോമില്‍ ബാറ്റ് വീശിയ ചരിത്രവും ഹണ്ട്രഡില്‍ സ്മൃതിയ്ക്കുണ്ട്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 500 നു മുകളില്‍ റണ്‍സ് ഒറ്റ സീസണില്‍ നേടുന്ന ആദ്യ താരമെന്ന തകര്‍ക്കാനാകാത്ത റെക്കോര്‍ഡും താരം ദി ഹണ്ട്രഡ് വനിതാ പോരാട്ടത്തില്‍ കുറിച്ചിട്ടുണ്ട്. 2022ല്‍ സതേണ്‍ ബ്രേവ്‌സിന്റെ ടോപ് സ്‌കോററും സ്മൃതി തന്നെയായിരുന്നു. ഈ സീസണില്‍ 8 കളിയില്‍ നിന്നു 211 റണ്‍സാണ് സ്മൃതി നേടിയത്.

നിലവില്‍ വനിതാ പ്രീമിയര്‍ ലീഗില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ ക്യാപ്റ്റനാണ് സ്മൃതി. താരം ആര്‍സിബിയെ വനിതാ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ കൂടിയാണ്.

Smriti Mandhana returns to The Hundred with Manchester Super Giants for 2026 after standout WPL form

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'13 സീറ്റെങ്കിലും കിട്ടണം; യുഡിഎഫില്‍ നിന്ന് ചവിട്ടി പുറത്താക്കി; സംരക്ഷിച്ചത് പിണറായി വിജയന്‍'

കലോത്സവം മൂന്നാം ദിനത്തിലേക്ക്; കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച്

കേരള റബർ ലിമിറ്റഡിൽ എൻജിനിയ‍ർ, മാനേജ‍ർ തസ്തികകളിൽ ഒഴിവ്, ജനുവരി 28 വരെ അപേക്ഷിക്കാം

ഒമ്പതാം ക്ലാസുകാരിയെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവം; കുറ്റം സമ്മതിച്ച് 16 കാരന്‍

ടി20യില്‍ 10 സെഞ്ച്വറികള്‍; റെക്കോര്‍ഡ് പട്ടികയില്‍ കോഹ്‌ലിയെ പിന്തള്ളി വാര്‍ണര്‍

SCROLL FOR NEXT