ഫോട്ടോ: ട്വിറ്റർ 
Sports

'ഒരു കാര്യവുമില്ലാതെ ചില മുന്‍ താരങ്ങള്‍ ഐപിഎല്ലിനെ കുറ്റം പറയും; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോലെയാവണം'; അശ്വിന്‍ പറയുന്നു

ചില മുന്‍ താരങ്ങള്‍ കാരണം ഒന്നുമില്ലാതെ ഐപിഎല്ലിനെ കുറ്റം പറയുന്നു എന്നാണ് അശ്വിന്‍ ആരോപിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലിന് എതിരെ വാളെടുക്കുന്നവര്‍ക്ക് എതിരെ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ചില മുന്‍ താരങ്ങള്‍ കാരണം ഒന്നുമില്ലാതെ ഐപിഎല്ലിനെ കുറ്റം പറയുന്നു എന്നാണ് അശ്വിന്‍ ആരോപിക്കുന്നത്. 

ആളുകള്‍ വിമര്‍ശന ബുദ്ധിയോടെയാണ് ഐപിഎല്ലിനെ സമീപിക്കുന്നത്. ചില മുന്‍ താരങ്ങള്‍ ഐപിഎല്ലിനെ കുറ്റം പറഞ്ഞ് എത്തും. എന്നാല്‍ 2008ലേയോ 2010ലേയോ സാഹചര്യം നോക്കൂ. ആ സമയം പരമാവധി 20-25 കളിക്കാരെയാണ് ഇന്ത്യന്‍ ടീമിലേക്കായി സെലക്ടര്‍മാരുടെ മുന്‍പിലുണ്ടായത്. ഞാന്‍ ക്രിക്കറ്റ് കളിച്ച് തുടങ്ങുന്ന സമയം സാമ്പത്തിക ലാഭം ഉണ്ടാവുമോ എന്നാണ് എന്നോട് മാതാപിതാക്കള്‍ ചോദിച്ചത്, അശ്വിന്‍ പറയുന്നു. 

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോലെ മത്സരക്രമം ക്ലബ് ക്രിക്കറ്റിനും?

ഐപിഎല്‍ വന്നതോടെ 75-80 കളിക്കാര്‍ക്കെങ്കിലും ഓരോ വര്‍ഷവും അവസരം ലഭിക്കുന്നു. ഏകദിന, ട്വന്റി20 ലോകകപ്പുകള്‍ക്കെല്ലാം ഒപ്പം ഐപിഎല്ലിനും പിസിഎല്ലിനും കരീബിയന്‍ പ്രീമിയര്‍ ലീഗിനും ബിഗ്ബാഷ് ലീഗിനും എല്ലാമായി നമ്മള്‍ സമയം കണ്ടെത്തണം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നീണ്ടുനില്‍ക്കുന്നത് 6 മാസമാണ്. അത്തരത്തില്‍ ഒരു മത്സരക്രമം ക്ലബ് ക്രിക്കറ്റിന് നല്‍കാനാവുമോ? അത്തരമൊരു തലത്തിലേക്ക് ക്രിക്കറ്റിനെ എത്തിക്കാനുള്ള ശേഷി ഐപിഎല്ലിനുണ്ട്. 

ഐപിഎല്ലിന് ഇടയില്‍ മറ്റ് രാജ്യങ്ങള്‍ ഉഭയകക്ഷി പരമ്പരകള്‍ കളിക്കുന്നുണ്ട്. ഓസ്‌ട്രേലിയ, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ ടീമുകളെല്ലാം ഇത്തരത്തില്‍ കളിക്കുന്നു. എന്നാല്‍ ഐപിഎല്‍ കൂടി നോക്കിയാണ് സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ രാജ്യാന്തര കലണ്ടര്‍ തയ്യാറാക്കുന്നത്. 2022ലെ ഐപിഎല്‍ സീസണിന് ഇടയില്‍ ന്യൂസിലന്‍ഡിന് മത്സരങ്ങളില്ല എന്നതും അശ്വിന്‍ ചൂണ്ടിക്കാണിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം