പിതാവ് ഹിമാന്‍ഷു പാണ്ഡ്യക്കൊപ്പം ഹര്‍ദിക്/ഫോട്ടോ: ഇന്‍സ്റ്റഗ്രാം 
Sports

'ജീവിതത്തില്‍ ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യം'; പിതാവിന്റെ വിയോഗത്തില്‍ ഹര്‍ദിക് പാണ്ഡ്യ

അങ്ങയുടെ മക്കള്‍ ഇന്ന് എവിടെയെങ്കിലും എത്തി നില്‍ക്കുന്നുണ്ട് എങ്കില്‍ അത് നിങ്ങള്‍ കാരണമാണ്. നിങ്ങളുടെ കഠിനാധ്വാനം, ആത്മവിശ്വാസം...എല്ലായ്‌പ്പോഴും സന്തോഷവാനായിരുന്നു നിങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: പിതാവിന്റെ വിയോഗത്തിന് പിന്നാലെ ഹൃദയം തൊടുന്ന കുറിപ്പുമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. പിതാവിനെ നഷ്ടപ്പെട്ടു എന്നത് ജീവിതത്തില്‍ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത കാര്യമാണെന്ന് ഹര്‍ദിക് പാണ്ഡ്യ ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റില്‍ പറയുന്നു.

''എന്റെ ഡാഡിക്കും, എന്റെ ഹീറോയ്ക്കും...നിങ്ങളെ നഷ്ടപ്പെടുക എന്നത് അംഗീകരിക്കുകയാണ് ജീവിതത്തിലെ ഏറ്റവും വിഷമകരമായ കാര്യം. എന്നാല്‍ ഒരുപാട് നല്ല ഓര്‍മകള്‍ ഞങ്ങള്‍ക്ക് നല്‍കി. ചിരിയോടെയല്ലാതെ ആ മുഖം ഓര്‍ക്കാനാവില്ല. അങ്ങയുടെ മക്കള്‍ ഇന്ന് എവിടെയെങ്കിലും എത്തി നില്‍ക്കുന്നുണ്ട് എങ്കില്‍ അത് നിങ്ങള്‍ കാരണമാണ്. നിങ്ങളുടെ കഠിനാധ്വാനം, ആത്മവിശ്വാസം...എല്ലായ്‌പ്പോഴും സന്തോഷവാനായിരുന്നു നിങ്ങള്‍.''

''ഞങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു. എല്ലായ്‌പ്പോഴും ആ സ്‌നേഹമുണ്ടാവും. എല്ലായ്‌പ്പോഴും അങ്ങയുടെ പേരാവും ആദ്യം. ഇവിടെ ഉണ്ടായിരുന്നപ്പോഴെന്നത് പോലെ അവിടെ ഇരുന്ന് ഞങ്ങളെ നോക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞങ്ങളെ ഓര്‍ത്ത് അങ്ങേയ്ക്ക് അഭിമാനമായിരിക്കും. എന്നാല്‍ ഡാഡി, നിങ്ങള്‍ ജീവിച്ച വിധമോര്‍ത്ത് അങ്ങയെ കുറിച്ച് ഞങ്ങള്‍ക്ക് അഭിമാനമാണ്.''

ഇന്നലെ ഞാന്‍ പറഞ്ഞത് പോലെ, ഒരു അവസാന യാത്ര. ഇനി വിശ്രമിക്കൂ. എന്റെ ജീവിതത്തിലെ എല്ലാ ദിവസവും അങ്ങയെ ഞാന്‍ മിസ് ചെയ്യും, ഹര്‍ദിക് പാണ്ഡ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ശനിയാഴ്ച രാവിലെയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ഹിമാന്‍ഷു പാണ്ഡ്യയുടെ മരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി, കേസെടുത്തു

20 കാരി കീര്‍ത്തനയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന്; ആണ്‍സുഹൃത്തിനെതിരെ വീട്ടുകാര്‍

ഗ്ലാസില്‍ ഒളിപ്പിച്ച നിലയില്‍; കണ്ണൂര്‍ വനിതാ ജയിലില്‍ തടവുകാരില്‍ നിന്നും എംഡിഎംഎ പിടികൂടി

വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും