നെല്‍സോണ്‍: ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിന് ഏഴ് വിക്കറ്റ് ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 291 റണ്‍സ് വിജയലക്ഷ്യം 46.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് മറികടന്നു.
99 പന്തില്‍ നിന്ന് 95 റണ്‍സെടുത്ത ഹെൻറി നിക്കോള്‍സാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. 94 പന്തിന്‍ നിന്ന് 89 റണ്‍സ് നേടിയ വില്‍ യങ്ങിന്റെ ഇന്നിങ്‌സും ടീമിന് കരുത്തായി.
ആദ്യ ബാറ്റ് ചെയ്ത ബംഗ്ലാദേശ് സൗമ്യ സര്‍ക്കാരിന്റെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോര്‍ നേടിയത്. 151 പന്തില്‍ 169 റണ്‍സ് നേടിയ താരത്തിന്റെ ഇന്നിങ്‌സ് 22 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതാണ്.
മുന്‍ നിര ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ കൂടാരം കയറിയപ്പോള്‍ മധ്യനിരയുടെ പിന്‍ബലത്തിലാണ് ബംഗ്ലാദേശ് ഭേദപ്പെട്ട സ്‌കോര്‍ അടിച്ചെടുത്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates