കേരളം ഒറ്റ നഗരമായി വികസനം; അർബൻ കമ്മീഷന് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

കേരളം ഒറ്റ നഗരമെന്ന നിലയിലേക്ക് വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് അര്‍ബൻ കമ്മീഷന്റെ ചുമതല
പിണറായി വിജയൻ/ ഫയൽ
പിണറായി വിജയൻ/ ഫയൽ

കൊല്ലം: സംസ്ഥാനത്ത് അർബൻ കമ്മിഷന്‍ രൂപവത്കരിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. 2030 ഓടെ കേരളം ഒറ്റ നഗരമെന്ന നിലയിലേക്ക് മാറ്റിയെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് അര്‍ബൻ കമ്മീഷന്റെ ചുമതല.

നവകേരള സദസ്സിന് മുമ്പായി ചേർന്ന മന്ത്രിസഭായോ​ഗത്തിലാണ് സുപ്രധാന തീരുമാനം. അന്താരാഷ്ട്ര തലത്തിലെ വിദദ്ധർ അടങ്ങുന്ന കമ്മീഷനിൽ 13 അംഗങ്ങളാണ് ഉണ്ടാവുക.  

കേരളം അതിവേ​ഗം വളരുന്ന പശ്ചാത്തലത്തിൽ ഭരണതലത്തിൽ നടപ്പാക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ, എന്തായിരിക്കണം ഇതിന്റെ നയം തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കാൻ അർബൻ കമ്മീഷൻ രൂപവത്കരിക്കാൻ നേരത്തെ സർക്കാർ തലത്തിൽ ധാരണയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com