സൗരവ് ഗാംഗുലി/ ഫയല്‍ ചിത്രം
Sports

ഗാംഗുലി പുതിയ റോളില്‍, ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ തന്ത്രം മെനയും

ആദ്യമായാണ് സൗരവ് ഗാംഗുലി ഒരു പ്രഫഷണല്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകുന്നത്

സമകാലിക മലയാളം ഡെസ്ക്

സെഞ്ചൂറിയന്‍: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി പരിശീലക റോളിലേക്ക്. ഡിസംബര്‍ 26 ന് തുടങ്ങുന്ന ദക്ഷിണാഫ്രിക്കന്‍ ടി20 ഫ്രാഞ്ചൈസി ലീഗില്‍ പ്രിട്ടോറിയ ക്യാപിറ്റല്‍സ് ടീമിന്റെ മുഖ്യ പരിശീലകനായി ഗാംഗുലിയെ നിയമിച്ചു.

ആദ്യമായാണ് സൗരവ് ഗാംഗുലി ഒരു പ്രഫഷണല്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാകുന്നത്. 2018 മുതല്‍ 2019വരെ ഐപിഎല്‍ ടീം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ടീം ഡയറക്ടറായിരുന്ന ഗാംഗുലി ബിസിസിഐ പ്രസിഡന്റായതിനെത്തുടര്‍ന്ന് ആ സ്ഥാനമൊഴിഞ്ഞിരുന്നു.

പ്രിട്ടോറിയ ക്യാപിറ്റല്‍സിന്റെ മാതൃ കമ്പനിയായ ജെഎസ്ഡബ്ല്യു സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് ഡയറക്ടറായിരുന്ന ജോനാഥന്‍ ട്രോട്ടിന് പകരക്കാരനായിട്ടാണ് ഗാംഗുലി ചുമതലയേല്‍ക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ ചരിത്രത്തില്‍ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ഗാംഗുലി. 424 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഗാംഗുലി 18,575 റണ്‍സ് നേടിയിട്ടുണ്ട്.

'സൗരവ് ഗാംഗുലിയെ മുഖ്യ പരിശീലകനായി പ്രഖ്യാപിക്കുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്,' പ്രിട്ടോറിയ ക്യാപിറ്റല്‍സ് സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ കുറിച്ചു. എസ്എ20 ടൂര്‍ണമെന്റില്‍ ഇതുവരെ പ്രിട്ടോറിയ ക്യാപിറ്റല്‍സിന് കിരീടം ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്ത് ആദ്യ സീസണ്‍ പൂര്‍ത്തിയാക്കിയ സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ്പിനെതിരെ ഫൈനലില്‍ തോറ്റു. 2023-24 ലും 2024-25 ലും ടീമിന് നിരാശയായിരുന്നു ഫലം. രണ്ടുതവണയും അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം പ്ലേഓഫില്‍ കയറാതെ പുറത്തായിരുന്നു.

Sourav Ganguly Begins New Chapter In Cricketing Career, Becomes Head Coach of Pretoria Capitals in South Africa T20 league

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹർമൻപ്രീതിന്റെ പോരാളികൾ; മൈറ്റി ഓസീസിനെ വീഴ്ത്തി മധുര പ്രതികാരം! ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഫൈനലില്‍

ഫ്രഷ് കട്ട് പ്ലാന്റിന് പ്രവര്‍ത്തിക്കാന്‍ അനുമതി; അടച്ചുപൂട്ടുന്നതുവരെ പ്രതിഷേധമെന്ന് സമരസമിതി

കെഎസ്ആര്‍ടിസിയില്‍ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യയാത്ര; കുട്ടികള്‍ക്ക് സമ്മാനപ്പൊതി; പ്രഖ്യാപനവുമായി മന്ത്രി

യുഎഇയിൽ ഇന്ത്യൻ ഇ-പാസ്‌പോർട്ട്: പുതിയ മാറ്റങ്ങൾ എന്തൊക്കെ? പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ

87ല്‍ ഒബിയേറ്റയുടെ ഹെഡ്ഡര്‍; കഷ്ടിച്ച് ജയിച്ച് ബ്ലാസ്‌റ്റേഴ്‌സ്

SCROLL FOR NEXT