Sourav Ganguly Says 2027 World Cup Will Be Gautam Gambhir’s Real Test file
Sports

'ഇനിയാണ് യഥാർത്ഥ പരീക്ഷണം'; ഗംഭീറിന് മുന്നിലുള്ള വെല്ലുവിളികൾ ഓർമിപ്പിച്ച് ഗാംഗുലി

പിച്ചുകളെക്കുറിച്ച് അധികം ശ്രദ്ധ കേന്ദ്രികരിക്കുന്നതിന് പകരം നല്ല വിക്കറ്റുകളിൽ മികച്ച ക്രിക്കറ്റ് കളിക്കുകയാണ് എന്നതാകണം ടീമിന്റെ ലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടി20 ലോകകപ്പ് നേടിയത് കൊണ്ട് മാത്രം ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീറിന് മുന്നിലുള്ള വെല്ലുവിളികൾ അവസാനിക്കുന്നില്ലെന്ന് സൗരവ് ഗാംഗുലി. 2027ലെ ഏകദിന ലോകകപ്പാണ് കോച്ചിന്റെ മുന്നിലുള്ള വെല്ലുവിളി. അത് മറികടക്കുന്നത് വഴിയാകും ഗംഭീറിന്റെ കഴിവ് വിലയിരുത്തപ്പെടുന്നതെന്നും ഗാംഗുലി പറഞ്ഞു.

“2027ൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ലോകകപ്പാണ് ഗംഭീറിന് മുന്നിലുള്ള യഥാർത്ഥ വെല്ലുവിളി. ദക്ഷിണാഫ്രിക്കയിലെ പിച്ചുകളും അവിടുത്തെ കാലാവസ്ഥയും ടീമുകൾക്ക് വലിയ വെല്ലുവിളിയാകാറുണ്ട്. അത് മറികടക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ നിലവിലുള്ള ഇന്ത്യൻ ടീം വളരെയേറെ ശക്തമാണ്. ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങൾ മറി കടക്കാൻ അദ്ദേഹത്തിന് കഴിയുമെന്നാണ് പ്രതീക്ഷ'' ഗാംഗുലി പറഞ്ഞു.

അതേസമയം, ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് പിച്ചുകളെക്കുറിച്ച് അധികം ശ്രദ്ധ കേന്ദ്രികരിക്കുന്നതിന് പകരം നല്ല വിക്കറ്റുകളിൽ മികച്ച ക്രിക്കറ്റ് കളിക്കുകയാണ് എന്നതാകണം ടീമിന്റെ ലക്ഷ്യം. പിച്ചുകളെ നിയന്ത്രിക്കാൻ നമുക്കു കഴിയില്ല. അത് മനസ്സിലാക്കി തന്ത്രങ്ങൾ മെനഞ്ഞു വേണം മത്സരങ്ങൾക്ക് തയ്യാറെടുക്കാൻ എന്നും ഗാംഗുലി പറഞ്ഞു.

Sourav Ganguly Says 2027 World Cup Will Be Gautam Gambhir’s Real Test.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു; അലുവ അതുലിന്റെ കൊലപാതകത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം

ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും, പ്രോട്ടീൻ പൗഡർ കഴിക്കേണ്ട ശരിയായ രീതി

'ഞാനെപ്പോഴാടോ തന്നെ ഉപേക്ഷിച്ച് പോയത്?'; ഡിവോഴ്‌സ് വാര്‍ത്ത കണ്ട് ഭാര്യ ചോദിച്ചു: ഭഗത് മാനുവല്‍

ഹോര്‍മൂസ് കടലിടുക്ക് പിന്നിട്ട് 'നന്ദാദേവി'; വഹിക്കുന്നത് 46,000 മെട്രിക് ടണ്ണിലധികം ദ്രവീകൃത പെട്രോളിയം ഗ്യാസ്

'ദേവനന്ദയുടെ ഇന്റർവ്യൂ കണ്ടിട്ട് എന്റെ ഉറക്കം പോയിട്ടുണ്ട്; എനിക്ക് ആ പ്രായത്തിൽ ഇത്രയും പക്വത ഇല്ലായിരുന്നു'

SCROLL FOR NEXT