south africa vs india x
Sports

അവസാനം 2023ലെ ലോകകപ്പില്‍; ഗംഭീര്‍ യുഗത്തില്‍ ആദ്യം! അപ്പോള്‍ ടോസ് നേട്ടം ആഘോഷിക്കണ്ടേ...? (വിഡിയോ)

20 ഏകദിന മത്സരങ്ങളില്‍ തുടരെ ടോസ് നഷ്ടമെന്ന നിര്‍ഭാഗ്യം ഒടുവില്‍ മാറി

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ഒരു ടോസ് നേട്ടം ഇത്ര ആഘോഷിക്കാനുണ്ടോ എന്നു ചോദിച്ചാല്‍ ഒരുപക്ഷേ ഇല്ലെന്നു പെട്ടെന്നു പറയാന്‍ സാധിക്കും. എന്നാല്‍ ടീം ഇന്ത്യയോടു ചോദിച്ചാല്‍ ഉണ്ടെന്നായിരിക്കും ഉത്തരം. 2023 ലോകകപ്പ് സെമിയില്‍ ടോസ് നേടിയ ശേഷം ഇതാദ്യമായി ഇന്ത്യ ഏകദിന ക്രിക്കറ്റില്‍ ഒരു ടോസ് വിജയിച്ചു. അപ്പോള്‍ പിന്നെ ആതാഘോഷിക്കില്ലേ. ഏതാണ്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യ അവസാനമായി ഏകദിനത്തില്‍ ടോസ് വിജയിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം പോരാട്ടത്തിലാണ് ഒടുവില്‍ ഇന്ത്യ ടോസ് നേടിയത്. കൃത്യം 21ാം മത്സരത്തില്‍. കഴിഞ്ഞ 20 ഏകദിനങ്ങളിലും ഇന്ത്യയ്ക്ക് ടോസ് നഷ്ടമായിരുന്നു. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ഇപ്പോള്‍ കെഎല്‍ രാഹുല്‍. ഗില്ലിന്റെ അഭാവത്തില്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും ടോസ് നഷ്ടം തന്നെയായിരുന്നു ഫലം.

ഈ ടോസ് നേട്ടം ശരിക്കും ആഹ്ലാദിപ്പിക്കുന്നത് കോച്ച് ഗൗതം ഗംഭീറിനെയായിരിക്കും. ഗംഭീര്‍ പരിശീലകനായ ശേഷം ആദ്യമായാണ് ടീം ഏകദിനത്തില്‍ ടോസ് നേടുന്നത്!

ഇന്ത്യ ടോസ് നേടിയപ്പോള്‍ രാഹുലിന്റെ മുഖത്ത് ചിരി പടര്‍ന്നു. സമീപത്ത് പരിശീലനത്തിലേര്‍പ്പെട്ട ഇന്ത്യന്‍ താരങ്ങളെല്ലാം ചിരിയോടെ ടോസ് നേട്ടം ആഘോഷിക്കുകയും ചെയ്തു. ഹര്‍ഷിത് റാണ ടോസ് നേട്ടം ആഘോഷിച്ചപ്പോള്‍ അര്‍ഷ്ദീപ് സിങ്, ഋഷഭ് പന്ത് അടക്കമുള്ളവര്‍ ആഘോഷത്തില്‍ പങ്കു ചേര്‍ന്നു.

south africa vs india: The crowd roared and a smiling KL Rahul elected to bowl in the deciding third match of the series.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അറസ്റ്റ് തടയാതെ കോടതി, രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുലിന് തിരിച്ചടി

'തെറ്റായ സന്ദേശം നല്‍കും', രാഹുല്‍ ഈശ്വറിന് ഇന്നും ജാമ്യമില്ല

'കോണ്‍ഗ്രസിലെ ചെറുപ്പക്കാരെ മര്യാദ പഠിപ്പിക്കാന്‍ എം സ്വരാജ് വരേണ്ട, തിരുവാഭരണ മോഷണത്തില്‍ ഗോവിന്ദന്‍ പറഞ്ഞത് വിഡ്ഢിത്തം'

ഡിപ്ലോമ ഇൻ ഫാർമസി,ഹെൽത്ത് ഇൻസ്‌പെക്ടർ തുടങ്ങിയ കോഴ്‌സുകളിൽ സ്പെഷ്യൽ അലോട്ട്മെന്റ്

7000 രൂപ കൈവശമുണ്ടോ?, 12 ലക്ഷം രൂപ സമ്പാദിക്കാം; ഇതാ ഒരു സ്‌കീം

SCROLL FOR NEXT