ഫോട്ടോ: ട്വിറ്റർ 
Sports

12 സിക്‌സുകള്‍, വെറും 29 പന്തില്‍ 100! പുതു ചരിത്രം; ഡിവില്ല്യേഴ്സിനേയും ​ഗെയ്ലിനേയും മറികടന്ന് ജാക് ഫ്രേസറിന്റെ റെക്കോർഡ് (വീഡിയോ)

ടാസ്മാനിയയും സൗത്ത് ഓസ്‌ട്രേലിയയും തമ്മിലുള്ള മാര്‍ഷ് ഏകദിന കപ്പ് പോരാട്ടത്തിലാണ് താരത്തിന്റെ അതിവേഗ സെഞ്ച്വറി

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: വെറും 29 പന്തില്‍ സെഞ്ച്വറി തികച്ച വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതി സൗത്ത് ഓസ്‌ട്രേലിയ താരം ജാക് ഫ്രേസര്‍ മക്ഗുര്‍ക്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് ഇനി താരത്തിന്റെ പേരില്‍. 

ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ല്യേഴ്‌സ് വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 31 പന്തിലെ സെഞ്ച്വറിയാണ് താരം തിരുത്തിയത്. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഡിവില്ല്യേഴ്‌സിന്റെ റെക്കോര്‍ഡ് മാറ്റമില്ലാതെ നില്‍ക്കും. ടി20 ക്രിക്കറ്റിൽ 30 പന്തിൽ സെഞ്ച്വറിയടിച്ച ക്രിസ് ​ഗെയ്ലിന്റെ റെക്കോർ‍ഡും വൈറ്റ് ബോൾ ക്രിക്കറ്റ് അടിസ്ഥാനമാക്കി പറഞ്ഞാൽ താരം തകർത്തു.

ടാസ്മാനിയയും സൗത്ത് ഓസ്‌ട്രേലിയയും തമ്മിലുള്ള മാര്‍ഷ് ഏകദിന കപ്പ് പോരാട്ടത്തിലാണ് താരത്തിന്റെ അതിവേഗ സെഞ്ച്വറി. ആദ്യം ബാറ്റ് ചെയ്ത ടാസ്മാനിയ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 435 റണ്‍സെടുത്തു. വിജയം തേടിയിറങ്ങിയ സൗത്ത് ഓസ്‌ട്രേലിയക്കു വേണ്ടിയാണ് താരത്തിന്റെ വെടിക്കെട്ട് ബാറ്റിങ്. 

വിജയത്തിലേക്ക് ബാറ്റേന്തിയ സൗത്ത് ഓസ്‌ട്രേലിയയുടെ ആദ്യ 50 റണ്‍സ് വെറും 3.2 ഓവറില്‍ വന്നു. ഏഴാം ഓവറില്‍ അവര്‍ 100 റണ്‍സും കടന്നു. 18 പന്തില്‍ ജാക് അര്‍ധ സെഞ്ച്വറിയടിച്ചു. 29 പന്തില്‍ 12 സിക്‌സും ആറ് ഫോറും സഹിതം താരം സെഞ്ച്വറിയും കണ്ടെത്തി. ഒടുവില്‍ 38 പന്തുകള്‍ നേരിട്ട് 13 സിക്‌സും പത്ത് ഫോറും സഹിതം ജാക് 125 റണ്‍സില്‍ പുറത്തായി. 

എന്നാല്‍ താരം പുറത്തായ ശേഷം പിന്നീടു വന്നവര്‍ക്ക് ടീമിനെ ജയിപ്പിക്കാന്‍ സാധിച്ചില്ല. അതോടെ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സൗത്ത് ഓസ്‌ട്രേലിയ 37 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി. ഏഴോവറില്‍ 100 കടന്ന ടീം 46.4 ഓവറില്‍ 398 റണ്‍സില്‍ പുറത്ത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

'എന്റെ വയറ്റില്‍ നിന്നാണ് അവന്‍ വന്നത്, നിങ്ങളുടെ വീട്ടിലെ പോലെ എന്റെ കുഞ്ഞിനെ വളര്‍ത്താനാകില്ല'; ഉപദേശകരോട് ദിയ കൃഷ്ണ

വൈറ്റ് റൈസിനെ പ്രോട്ടീൻ റിച്ച് ആക്കാം, ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ

SCROLL FOR NEXT