സ്‌പെയിന്‍ ക്രിക്കറ്റ് ടീം 
Sports

ഫുട്‌ബോളില്‍ മാത്രമല്ല, ക്രിക്കറ്റിലും കരുത്ത് തെളിയിച്ച് സ്‌പെയിന്‍; ഓസ്ട്രേലിയയുടെ ലോക റെക്കോര്‍ഡ് തകര്‍ത്തു

ഫിന്‍ലന്‍ഡിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയതോടെയാണ് സ്‌പെയിന്‍ ചരിത്രനേട്ടത്തിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

മഡ്രിഡ്: ഫുട്‌ബോള്‍ ലോകകപ്പ് ജേതാക്കളായ സ്‌പെയിന്‍ ക്രിക്കറ്റ് ലോകത്തും വിസ്മയമായി മാറുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ച്ചയായ 21 വിജയങ്ങള്‍ സ്വന്തമാക്കി ഓസ്ട്രേലിയയുടെ എക്കാലത്തെയും മികച്ച റെക്കോര്‍ഡ് സ്‌പെയിന്‍ തകര്‍ത്തു. യൂറോപ്പ് സബ്-റീജിയണല്‍ ക്വാളിഫയര്‍ സി മത്സരത്തില്‍ ഫിന്‍ലന്‍ഡിനെ 8 വിക്കറ്റിന് പരാജയപ്പെടുത്തിയതോടെയാണ് സ്‌പെയിന്‍ ചരിത്രനേട്ടത്തിലെത്തിയത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി അന്താരാഷ്ട്ര ടി20 മത്സരങ്ങളില്‍ ഒരു തോല്‍വി പോലും വഴങ്ങാതെയാണ് സ്‌പെയിന്‍ കുതിപ്പ് തുടരുന്നത്. നേരത്തെ, റിക്കി പോണ്ടിങ്ങിന്റെ നേതൃത്വത്തില്‍ ഓസ്ട്രേലിയ കുറിച്ച 20 തുടര്‍ വിജയങ്ങളുടെ റെക്കോര്‍ഡാണ് സ്‌പെയിന്‍ മറികടന്നത്. 2003ല്‍ ഓസ്ട്രേലിയ കൈവരിച്ചതായിരുന്നു ഈ നേട്ടം.

ഐസിസി ടി20 റാങ്കിങ്ങില്‍ 28-ാം സ്ഥാനത്തുള്ള സ്‌പെയിന്‍ ടീം, 2028ലെ ടി20 ലോകകപ്പിനുള്ള യോഗ്യതാ പ്രതീക്ഷകള്‍ കൂടിയാണ് ഈ വിജയങ്ങളിലൂടെ സജീവമാക്കിയത്. 2019 ജനുവരി മുതല്‍ ഇതുവരെ കളിച്ച 50 ടി20 മത്സരങ്ങളില്‍ 41 എണ്ണത്തിലും സ്‌പെയിന്‍ വിജയം കണ്ടു. എട്ട് മത്സരങ്ങളില്‍ മാത്രമാണ് അവര്‍ക്ക് തോല്‍വി നേരിടേണ്ടി വന്നത്. ഫുട്‌ബോളിലെ ആധിപത്യത്തിന് ശേഷം ക്രിക്കറ്റ് പിച്ചിലും തങ്ങളുടെ കരുത്ത് തെളിയിക്കുന്ന സ്‌പെയിന്‍, ലോക ക്രിക്കറ്റിലെ വളര്‍ന്നുവരുന്ന ടീമുകളിലൊന്നായി മാറിക്കഴിഞ്ഞു.

Spain Not Just Good In Football, Break Australia's World Record In Cricket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാള്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആശിഷ് ബാനര്‍ജി പാര്‍ട്ടി ഓഫിസില്‍ ജീവനൊടുക്കി; മമതയുടെ അടുത്ത അനുയായി

മകളുടെ ഭാവി സുരക്ഷിതമാക്കണോ?, ഇതാ വേറിട്ട മൂന്ന് സമ്പാദ്യ പദ്ധതികള്‍; മൂന്നിലും നിക്ഷേപിച്ചാല്‍ കൂടുതല്‍ നേട്ടം

ചെങ്കൽപ്പണയിലെ ചൂടിൽ ഉരുകാത്ത സ്വപ്നം; വിയർപ്പുതുള്ളികളിൽ നിന്ന് എൻജിനീയറിംഗ് ബിരുദത്തിലേക്ക് ഒഡീഷക്കാരൻ റിങ്കു

'ഹലാൽ ഫായിദ' തട്ടിപ്പ്: സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ പങ്ക് അന്വേഷിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി കെ സുധാകരൻ എംപി

ഓണത്തിരക്ക് നിയന്ത്രിക്കാൻ കണ്ണൂർ നഗരത്തിൽ കർശന ട്രാഫിക്-പാർക്കിംഗ് പരിഷ്കാരം; മൾട്ടിലെവൽ കാർ പാർക്കിംഗിൽ ആഗസ്റ്റ് 31 വരെ സൗജന്യം