Sports

വേഗം 144 കിലോമീറ്റര്‍; ധവാന്റെ ഓഫ് സ്റ്റംപ് ഇളക്കി മിച്ചല്‍ സ്റ്റാര്‍ക്കിന്റെ സുന്ദരന്‍ ഡെലിവറി (വീഡിയോ)

വേഗം 144 കിലോമീറ്റര്‍; ധവാന്റെ ഓഫ് സ്റ്റംപ് ഇളക്കി മിച്ചല്‍ സ്റ്റാര്‍ക്കിന്റെ സുന്ദരന്‍ ഡെലിവറി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

കാന്‍ബറ: ഐപിഎല്ലില്‍ മിന്നും ഫോമില്‍ കളിച്ച താരമാണ് ഇന്ത്യന്‍ ഓപണര്‍ ശിഖര്‍ ധവാന്‍. ഡല്‍ഹി ക്യാപിറ്റല്‍സിനായി ഈ സീസണില്‍ 600ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ച താരമാണ് ധവാന്‍. ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ പക്ഷേ ധവാന്‍ നിരാശപ്പെടുത്തി. ആറ് പന്തില്‍ ഒരു റണ്ണുമായി താരം മടങ്ങി. 

ധവാനെ പുറത്താക്കിയ ഓസ്ട്രേലിയൻ പേസർ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്താണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ചര്‍ച്ച ചെയ്യുന്നത്. മൂന്നാം ഓവറിന്റെ അഞ്ചാം പന്തിലാണ് സ്റ്റാര്‍ക്ക് ധവാനെ ക്ലീന്‍ ബൗള്‍ഡ് ചെയ്തത്. ഇന്ത്യന്‍ സ്‌കോര്‍ ആ സമയത്ത് 11 റണ്‍സിലെത്തിയിരുന്നു. 

144 കിലോമീറ്റര്‍ വേഗതയിലാണ് സ്റ്റാര്‍ ധവാന് നേരെ ഈ പന്തെറിഞ്ഞത്. ധവാന്റെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിച്ച് പന്ത് ഇന്ത്യന്‍ താരത്തിന്റെ ഓഫ് സ്റ്റംപ് പിഴുത് മൂളിപ്പറന്നു. ഫുള്‍ ലെങ്ത് പന്തിലായിരുന്നു ധവാന്റെ ഈ വീഴ്ച്ച. ഈ പന്തില്‍ ഓഫ് സൈഡിലേക്ക് ഡ്രൈവ് ചെയ്യാനുള്ള ധവാന്റെ ശ്രമം പാളുന്ന കാഴ്ചയായിരുന്നു കാന്‍ബറയില്‍. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT