ഫോട്ടോ: ട്വിറ്റർ 
Sports

'കെഎല്‍ രാഹുലും കോഹ്‌ലിയും തമ്മില്‍ ഭിന്നത, ഇന്ത്യന്‍ ഡ്രസ്സിങ് റൂം രണ്ട് തട്ടില്‍'; പാക് മുന്‍ താരത്തിന്റെ ആരോപണം

ഇന്ത്യന്‍ ടീം രണ്ട് തട്ടില്‍ എന്ന ആരോപണവുമായി പാകിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേരിയ

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ഇന്ത്യന്‍ ടീം രണ്ട് തട്ടില്‍ എന്ന ആരോപണവുമായി പാകിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേരിയ. മുന്‍ ക്യാപ്റ്റന്‍ കോഹ്‌ലിയും രോഹിത്തിന്റെ അഭാവത്തില്‍ ടീമിനെ നയിക്കുന്ന കെഎല്‍ രാഹുലും തമ്മില്‍ ഭിന്നത ഉണ്ടെന്നാണ് ഡാനിഷ് കനേരിയ ആരോപിക്കുന്നത്. 

ഇന്ത്യന്‍ ഡ്രസ്സിങ് റൂം രണ്ട് വിഭാഗങ്ങളായി തിരിഞ്ഞിരിക്കുന്നു എന്നാണ് മനസിലാക്കാനാവുന്നത്. രാഹുലും കോഹ്‌ലിയും ഒരുമിച്ചല്ല. ക്യാപ്റ്റനായിരുന്ന സമയത്തെ മൂഡില്‍ അല്ല കോഹ് ലി ഇപ്പോള്‍. എന്നാല്‍ ടീം മാന്‍ ആണ് കോഹ്‌ലി. ശക്തമായി തിരിച്ചു വരും എന്നും ഡാനിഷ് കനേരിയ പറയുന്നു. 

രോഹിത്തും കോഹ് ലിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ട് എന്ന നിലയില്‍ നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് തള്ളുന്ന പ്രതികരണമാണ് കോഹ് ലിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇപ്പോള്‍ കോഹ് ലിയും രാഹുലും തമ്മില്‍ പ്രശ്‌നങ്ങളെന്ന അഭ്യൂഹങ്ങളാണ് ഉയരുന്നത്. 

ടെസ്റ്റ് പരമ്പര തോറ്റതിന് ശേഷം ഏകദിനം പിടിക്കാനായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ രാഹുല്‍ തന്റെ ഉള്ളിലെ തീപ്പൊരി ഇതുവരെ പ്രകടമാക്കിയിട്ടില്ല. ഇന്ത്യന്‍ ടീമിന്റെ തീവ്രത ഇല്ലായ്മയാണ് സൗത്ത് ആഫ്രിക്കയെ 296 എന്ന ടോട്ടലിലേക്ക് ആദ്യ ഏകദിനത്തില്‍ എത്തിച്ചത് എന്നും കനേരിയ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'മമ്മൂട്ടിയില്‍ നിന്ന് അനുഗ്രഹം വാങ്ങി;രാഹുല്‍ ചെയ്ത നല്ല കാര്യങ്ങളുടെ തുടര്‍ച്ചയുണ്ടാകും'

എല്ലാം ഫ്രിഡ്ജിലേക്കോ? ഒഴിവാക്കേണ്ട സാധനങ്ങൾ അറിയാം

'ഗ്ലൂട്ടൺ ഇൻടോളറൻസ്', ​ഗോതമ്പു ഒഴിവാക്കിയതോടെ തടി കുറഞ്ഞു

'ഞാൻ നോക്കുമ്പോൾ മകൻ ആരോടോ സംസാരിക്കുന്നു, കുറച്ചു നേരത്തേക്ക് ഞെട്ടിപ്പോയി'; പ്രേതമുണ്ടോ എന്ന് ചോദിച്ചാൽ

SCROLL FOR NEXT