മെസി - അബ്ദുറഹിമാന്‍ (Sports Minister) file
Sports

'അര്‍ജന്റീനയെ ക്ഷണിച്ചു; കരാര്‍ ഒപ്പിട്ടു, പണം കൊടുത്തു, തീയതി പറഞ്ഞു; കളിക്കാനാകില്ലെങ്കില്‍ സലാം'

സര്‍ക്കാര്‍ കരാര്‍ പാലിച്ചില്ലെന്ന അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ആരോപണത്തിനു കായിക മന്ത്രിയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇതിഹാസ താരം ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടുണ്ടായ പുതിയ വിവാദത്തില്‍ മറുപടിയുമായി കായിക മന്ത്രി വി അബ്ദുറഹിമാന്‍. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ കരാര്‍ പാലിച്ചില്ലെന്ന അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധിയുടെ ആരോപണം മന്ത്രി തള്ളി. അസോസിയേഷന്‍ പ്രതിനിധി ലിയാന്‍ഡ്രോ പീറ്റേഴ്‌സന്റെ പേരില്‍ പ്രചരിക്കുന്ന ചാറ്റ് വ്യാജമാണെന്നു മന്ത്രി വ്യക്തമാക്കി.

കരാര്‍ ഒപ്പിട്ടു, പണം കൊടുത്തു, തീയതി പറഞ്ഞു. എന്നാല്‍ ആ ഡേറ്റില്‍ വരാന്‍ സാധിക്കില്ലെന്നു അവര്‍ വ്യക്തമാക്കി. അതു ശരിയല്ലെന്നും പറഞ്ഞ തീയതിക്കു കേരളത്തില്‍ വന്നു കളിക്കണമെന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നതെന്നും അവരോടു വ്യക്തമാക്കി. ഇതാണ് അതിന്റെ വസ്തുത. അര്‍ജന്റീന ടീമിനെ എത്തിക്കുന്നതിനായി നമ്മള്‍ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. സ്‌പോണ്‍സര്‍ പണവും അടച്ചിട്ടുണ്ട്. അതിനപ്പുറം മറ്റെന്താണ് ചെയ്യുക.

മെസിയെ എത്തിക്കണമെന്നു തന്നെയാണ് കായിക വകുപ്പ് ആഗ്രഹിച്ചത്. കേരളത്തിലെ ഗ്രാമ പ്രദേശങ്ങളിലുള്ള ആരാധകര്‍ക്ക് അദ്ദേഹത്തിന്റെ കളി നേരിട്ട് കാണാനുള്ള അവസരമൊരുക്കുകയായിരുന്നു ലക്ഷ്യം. പുതിയ തലമുറ അതുവഴി കൂടുതലായി ഫുട്‌ബോളിലേക്ക് ആകര്‍ഷിക്കപ്പെടും.

ഡിസംബറില്‍ മെസി മാത്രമാണ് ഇന്ത്യയിലേക്ക് വരുന്നത്. കേരളം ലോകകപ്പ് ജയിച്ച മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീമിനെ എത്തിക്കാനാണ് ശ്രമിച്ചത്. അതിനാണ് പണം നല്‍കിയത്.

ഒക്ടോബറില്‍ അര്‍ജന്റീനയ്ക്ക് മറ്റു മത്സരങ്ങളില്ല. ചൈനയുമായി മത്സരമുണ്ടെന്നു പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ചൈനീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ അതു നിരസിച്ചിട്ടുണ്ട്. ഒക്ടോബര്‍, നവംബര്‍ മാസത്തില്‍ കളിക്കാന്‍ വരണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. അതു സാധിക്കുന്നില്ലെങ്കില്‍ നമ്മളും സലാം പറയും.

നമ്മള്‍ പറയുന്ന സമയത്ത് കളിക്കാനാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. അതിനു പറ്റില്ലെങ്കില്‍ വേണ്ട. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് സമയത്തൊക്കെ കളി വയ്ക്കാന്‍ സാധിക്കുമോ- മന്ത്രി വ്യക്തമാക്കി.

Sports Minister rejected the allegations made by the representative of the Argentine Football Association that the Kerala government did not fulfill the agreement regarding the visit.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

SCROLL FOR NEXT