കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ് ജംപില്‍ ശ്രീശങ്കറിന്റെ പ്രകടനം; ഫോട്ടോ: എഎഫ്പി 
Sports

ചരിത്രമെഴുതി ശ്രീശങ്കര്‍, ലോങ് ജംപില്‍ വെള്ളി; പവര്‍ലിഫ്റ്റിങ്ങില്‍ സ്വര്‍ണം ഉയര്‍ത്തി സുധീര്‍ 

കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ് ജംപില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ വെള്ളി മെഡലാണ് ശ്രീശങ്കര്‍ നേടിയെടുത്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്‌ലറ്റിക്‌സില്‍ നിന്ന് ഇന്ത്യക്ക് മറ്റൊരു മെഡല്‍ കൂടി നേടിത്തന്ന് മുരളീ ശ്രീശങ്കര്‍. ലോങ് ജംപില്‍ ജംപില്‍
ശ്രീശങ്കര്‍ വെള്ളി നേടി. കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ് ജംപില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ വെള്ളി മെഡലാണ് ശ്രീശങ്കര്‍ നേടിയെടുത്തിരിക്കുന്നത്. 
പാരാ പവര്‍ലിഫ്റ്റിങ്ങില്‍ സ്വര്‍ണം ഉയര്‍ത്തി സുധീറും ഇന്ത്യക്ക് അഭിമാനമായി. 

8.08 മീറ്റര്‍ ദൂരം ചാടിയാണ് പുരുഷന്മാരുടെ ലോങ് ജംപില്‍ ശ്രീശങ്കര്‍ വെള്ളി നേടിയത്. അഞ്ചാം ശ്രമത്തിലായിരുന്നു ഈ ദൂരം കണ്ടെത്തിയത്. ലോങ് ജംപില്‍
മത്സരിച്ച ഇന്ത്യയുടെ മറ്റൊരു താരം അനീസിന് 7.97 മീറ്റര്‍ ദൂരമാണ് കണ്ടെത്താനായത്. അഞ്ചാം സ്ഥാനത്താണ് അനീസ് ഫിനിഷ് ചെയ്തത്. 

212 കിലോ ഭാരം ഉയര്‍ത്തിയാണ് സുധീര്‍ പവര്‍ലിഫ്റ്റിങ്ങില്‍ സ്വര്‍ണം നേടിയത്. 134.5 പോയിന്റ് സ്വന്തമാക്കിയാണ് താരം ഒന്നാമതെത്തിയത്. 2022 കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ അഞ്ചാം സ്വര്‍ണമാണ് ഗെയിംസ് റെക്കോര്‍ഡോടെ സുധീര്‍ നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി