Sreesanth, Sanju Samson 
Sports

സഞ്ജുവും ശ്രീശാന്തും ഉടക്കിലോ? കൈ കൊടുക്കാതെ, മൈൻഡ് ചെയ്യാതെ താരങ്ങൾ (വിഡിയോ)

കെസിഎൽ സമ്മാന വേദിയിലെ ദൃശ്യങ്ങൾ വൈറൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തിരുവനന്തപുരം: മുൻ ഇന്ത്യൻ പേസറും മലയാളി താരവുമായ എസ് ശ്രീശാന്തും മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും തമ്മിൽ ഉടക്കോ? കഴിഞ്ഞ ദിവസം നടന്ന കേരള ക്രിക്കറ്റ് ലീ​ഗ് ഫൈനൽ പോരാട്ടത്തിനു ശേഷം നടന്ന സമ്മാനദാന ചടങ്ങിലെ വിഡിയോയാണ് ആരാധകരിൽ ഈ ചോദ്യം ഉയർത്തിയത്.

ചടങ്ങിനായി വേദിയിലെത്തിയ ശ്രീശാന്ത് അവിടെ നിന്ന എല്ലാവരുടേയും അരികിലെത്തി ഹസ്തദാനം ചെയ്യുന്നുണ്ട്. എന്നാൽ സഞ്ജു സാംസണിനു മാത്രം ശ്രീശാന്ത് കൈ കൊടുക്കുന്നില്ല. ശ്രീശാന്ത് വേദിയിലേക്ക് കടന്നു വരുമ്പോൾ അവിടെ സഞ്ജു നിൽക്കുന്നുണ്ടായിരുന്നു. രണ്ട് കൈകളും പിന്നിൽ കെട്ടി നിൽക്കുകയായിരുന്നു സഞ്ജു. വേദിയിലേക്ക് വന്ന ശ്രീശാന്ത് സഞ്ജുവിനെ മൈൻഡ് ചെയ്യാതെ കടന്നു പോയി അതിനു ശേഷം നിന്നവർക്കെല്ലാം കൈ കൊടുത്തു. സഞ്ജുവും തിരിച്ച് വലിയ മൈൻഡ് ചെയ്യാതെ നിൽക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്.

ഇരുവരും തമ്മിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങളോ പ്രശ്നങ്ങളോ ഉണ്ടോ എന്ന ചോദ്യമാണ് ആരാധകർ ദൃശ്യങ്ങൾ കണ്ട് ചോദിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ശ്രീശാന്തോ സഞ്ജുവോ ഔദ്യോ​ഗികമായി പ്രതികരണമൊന്നും നടത്തിയിട്ടില്ല.

കഴിഞ്ഞ സീസണിൽ കൊച്ചി ബ്ലൂ ടൈ​ഗേഴ്സിനായി സഞ്ജു കെസിഎൽ കളിച്ചിരുന്നു. സഞ്ജുവിന്റെ ചേട്ടൻ സാലി സാംസണാണ് കഴിഞ്ഞ സീസണിലും ഈ സീസണിലും ടീമിനെ നയിച്ചത്. കഴിഞ്ഞ തവണ കിരീടം നേടിയ കൊച്ചിക്ക് പക്ഷേ ഇത്തവണ മികവ് പുലർത്താൻ സാധിച്ചില്ല.

തൃശൂർ ടൈറ്റൻസാണ് ഇത്തവണ കെസിഎൽ കിരീടം സ്വന്തമാക്കിയത്. അവരുടെ കന്നി ലീ​ഗ് കിരീടമാണിത്. ഫൈനലിൽ കാലിക്കറ്റ് ​ഗ്ലോബ്സ്റ്റാർസിനെ വീഴ്ത്തിയാണ് തൃശൂർ ടൈറ്റൻസ് കിരീടം സ്വന്തമാക്കിയത്.

A viral video from the Kerala Cricket League 2026 final presentation ceremony featuring Sanju Samson and Sreesanth led to a lot of chatter on social media

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ..'; സംവിധായകന്‍ ആര്‍ ശരത് അന്തരിച്ചു

മക്കളുടെ ട്യൂഷന്‍ ഫീസ് കുടിശ്ശിക വരുത്തി; പിതാവിന് 197,680 ദിര്‍ഹം പിഴ ചുമത്തി അബുദാബി കോടതി

സ്വര്‍ണവില റിവേഴ്‌സില്‍ തന്നെ; ഒറ്റയടിക്ക് 480 രൂപ കുറഞ്ഞു

ഓർമ്മകളുടെ ഈണത്തിൽ മൂന്ന് സംഗീത പ്രതിഭകൾ; അനുഭവങ്ങൾ പങ്കുവെച്ച് മോഹൻ സിത്താരയും കൃഷ്ണചന്ദ്രനും ലതികയും

കുഞ്ചാക്കോ, ഹരിഹരന്‍... ഹിറ്റ് സിനിമകളുടെ ഛായാഗ്രാഹകന്‍; ടിഎന്‍ കൃഷ്ണന്‍ കുട്ടി അന്തരിച്ചു