1, 2, 3, 4, 5... ​ഗോൾ! യമാലിന്റെ 'ഡബിൾ'; ബാഴ്സലോണ 'ത്രാഷ്' വലൻസിയ

ലാ ലി​ഗയിൽ ആദ്യ നാല് പോരും ജയിച്ച് ബാഴ്സലോണ ഒന്നാം സ്ഥാനത്ത്
Barcelona Thrash Valencia
Barcelonax
Updated on
1 min read

മാഡ്രിഡ്: സ്പാനിഷ് ലാ ലി​ഗയിൽ ചാംപ്യൻമാരായ ബാഴ്സലോണ സീസണിലെ അപരാജിത മുന്നേറ്റം ​ഗോളടിച്ചുകൂട്ടി തുടരുന്നു. സീസണിലെ തുടരെ നാലാം ജയം സ്വന്തമാക്കി അവർ 12 പോയിന്റുമായി ഒന്നാം സ്ഥാനത്ത് കുതിപ്പ് തുടരുന്നു. എവേ പോരാട്ടത്തിൽ മെസ്റ്റല്ല സ്റ്റേഡിയത്തിൽ ബാഴ്സലോണ വലൻസിയയെ മറുപടിയില്ലാത്ത 5 ​ഗോളുകൾക്ക് തകർത്തു. ലമീൻ യമാൽ ഇരട്ട ​ഗോളുകൾ നേടിയപ്പോൾ ഫെർമിൻ ലോപ്പസ്, റഫീഞ്ഞ, പെഡ്രി എന്നിവരും കറ്റാലൻ സംഘത്തിനായി വല ചലിപ്പിച്ചു. 4 മത്സരങ്ങളിൽ നിന്നു ബാഴ്സലോണ നിലവിൽ 17 ​ഗോളുകളാണ് എതിരാളികളുടെ വലയിൽ നിക്ഷേപിച്ചത്.

മത്സരം തുടങ്ങി ആറാം മിനിറ്റിൽ തന്നെ യമാലിലൂടെ ബാഴ്സലോണ ലീഡ് എടുത്തു. ഫെർമിൻ ലോപ്പസ് നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് മുന്നേറിയ യമാൽ ​ഗോൾ കീപ്പറെ കബളിപ്പിച്ച് പന്ത് വലയിലാക്കി. തൊട്ടുടത്ത മിനിറ്റിലും ഫെർമിൻ നൽകിയ പാസിൽ യമാൽ വല ചലിപ്പിച്ചെങ്കിലും വാർ പരിശോധനയിൽ അത് ഓഫ് സൈഡാണെന്നു തെളിഞ്ഞു.

Barcelona Thrash Valencia
ഇഞ്ച്വറി സമയത്ത് ​ഗോൾ; മാഞ്ചസ്റ്റർ യുനൈറ്റഡിനെ ജയിക്കാൻ സമ്മതിക്കാതെ എവർട്ടൻ!

22ാം മിനിറ്റിൽ ബാഴ്സലോണ രണ്ടാം ​ഗോൾ നേടി. ആന്റണി ​ഗോർഡൻ നൽകിയ പാസ് സ്വീകരിച്ച് ഫെർമിൻ ലോപ്പസ് മനോഹരമായി പന്ത് വലയിലിട്ട് ടീമിന്റെ ലീഡുയർത്തി. പിന്നീട് രണ്ടാം പകുതിയിലാണ് ശേഷിച്ച മൂന്ന് ​ഗോളുകൾ അവർ നേടുന്നത്.

50ാം മിനിറ്റിൽ റഫീഞ്ഞയുടെ വക മൂന്നാം ​ഗോൾ. ഈ ​ഗോളിനും വഴിയൊരുക്കിയ ഫെർമിൻ ലോപ്പസ് തന്നെ. 79ാം മിനിറ്റിൽ ഡാനി ഓൽമോയുമായി നടത്തിയ മികച്ച വൺ ടു നീക്കത്തിലൂടെ പെഡ്രി ബാഴ്സലോണയുടെ നാലാം ​ഗോളും നേടി. ഒടുവിൽ 84ാം മിനിറ്റിൽ ലമീൻ യമാൽ തന്റെ രണ്ടാം ​ഗോളും ടീമിന്റെ അ‍ഞ്ചാം ​ഗോളും നേടി. ഈ ​ഗോളിലേക്കും വഴിയൊരുക്കിയത് ഡനി ഓൽമോ തന്നെ.

Barcelona Thrash Valencia
18,760 കോടി! സമ്പത്തില്‍ റെക്കോര്‍ഡ് നിലനിര്‍ത്തി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ്
Barcelona Thrash Valencia
77ാം സെക്കൻഡ‍ിൽ ​ചെൽസി ​ഗോൾ; വല കുലുക്കി ഹവെർട്സും ഒഡെ​ഗാർഡും; ലണ്ടൻ നാട്ടങ്കം ജയിച്ച് ആഴ്സണൽ
Summary

Reigning champions Barcelona moved three points clear at the top of La Liga, after Jose Mourinho's Real Madrid lost 1-0 at Real Betis on Friday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com