salil arora SRH Batter x
Sports

തുടരെ പറന്നത് 6, 6, 6, 6, 6... തീ തുപ്പും ബാറ്റിങ്; ഇത് ട്രെയിലറോ? (വിഡിയോ)

സണ്‍റൈസേഴ്‌സിന്റെ പരിശീലന മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഐപിഎല്‍ പോരാട്ടങ്ങള്‍ തുടങ്ങാനിരിക്കെ തീപ്പൊരി ബാറ്റിങുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം സലില്‍ അറോറ. സണ്‍റൈസേഴ്‌സിന്റെ പരിശീലന മത്സരത്തില്‍ താരം തുടരെ പറത്തിയത് 5 സിക്‌സുകള്‍. താരത്തിന്റെ ഈ ബാറ്റിങ് പ്രകടനത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയും ചെയ്തു.

മത്സരത്തില്‍ സഹ താരം ജയദേവ് ഉനദ്കട് എറിഞ്ഞ ഓവറിലെ അവസാന രണ്ട് പന്ത് സിക്‌സര്‍ തൂക്കിയ സലില്‍ പിന്നീട് പന്തെറിഞ്ഞ ഓംകാര്‍ ടര്‍മലെയുടെ സലില്‍ നേരിട്ട ആദ്യ മൂന്ന് പന്തുകളും അതിര്‍ത്തി കടത്തിയാണ് തുടരെ 5 പന്തുകളില്‍ സിക്‌സര്‍ തൂക്കിയത്. ഗ്രൗണ്ടിന്റെ നാല് ഭാഗത്തും പന്തുകള്‍ പറന്നെത്തി. ഇതില്‍ ഒരു സികിസ് നോ ലുക്കറുമായിരുന്നു.

താരത്തിന്റെ വെടിക്കെട്ട് വരാനിരിക്കുന്ന ബാറ്റിങ് വെടിക്കെട്ടിന്റെ സൂചനയാണെന്നു ആരാധകര്‍ പറയുന്നു. സലില്‍ അറോറയിലൂടെ എസ്ആര്‍എചിനു പുതിയ ഫിനിഷറെ കിട്ടിയിരിക്കുന്നുവെന്നും ആരാധകര്‍ പറയുന്നു.

പാറ്റ് കമ്മിന്‍സ് പരിക്കേറ്റ് പുറത്തിരിക്കുന്നതിനാല്‍ സണ്‍റൈസേഴ്‌സിനെ ഇത്തവണ ഇന്ത്യയുടെ ലോകകപ്പ് ഹീറോമാരില്‍ ഒരാളായ ഇഷാന്‍ കിഷനാണ് നയിക്കുന്നത്. താരവും മിന്നും ഫോമിലാണ്. ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റര്‍ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ചേര്‍ന്നാണ് എസ്ആര്‍എച്ചിന്റെ ഇന്നിങ്‌സ് തുടങ്ങുന്നത്. ഈ കൂട്ടത്തിലേക്കാണ് സലില്‍ അറോറയുടെ വെടിക്കെട്ടും അവര്‍ക്ക് പ്രതീക്ഷയാകുന്നത്.

ഇത്തവണത്തെ മെഗാ ലേലത്തില്‍ ഒന്നര കോടി രൂപയ്ക്കാണ് സണ്‍റൈസേഴ്‌സ് താരത്തെ ടീമിലെത്തിച്ചത്. ഫിനിഷര്‍ റോളിലാണ് താരത്തെ സണ്‍റൈസേഴ്‌സ് ഉപയോഗപ്പെടുത്താന്‍ ഒരുങ്ങുന്നത്.

SRH Batter Salil Arora slammed 5 Sixes 5 Balls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദൈവിക ശക്തിയില്‍ നിന്നുള്ള ആധികാരിക നിര്‍ദേശം, ഭക്തരായ സ്ത്രീസമൂഹം അംഗീകരിച്ചു, യുവതീപ്രവേശന വിലക്ക് തുടരണം; തന്ത്രി സുപ്രീംകോടതിയില്‍

പിഷാരടി വിളിച്ചാല്‍ പ്രചരണത്തിന് പോകുമോ? സുരാജിന്റെ മറുപടി വൈറല്‍, വിഡിയോ

ഒലിച്ചുപോയത് ഒരു ലക്ഷം കോടി, അഞ്ച് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്; പൊള്ളി എച്ച്ഡിഎഫ്‌സി ബാങ്ക്

വെറും നാല് ചേരുവകൾ മതി, മാംഗോ പുഡ്ഡിങ് തയ്യാറാക്കാം

വിഷുവിന് മുൻപ് എത്തില്ലേ ?; 'ദൃശ്യം 3' റിലീസ് മാറ്റിയെന്ന് റിപ്പോർട്ട്

SCROLL FOR NEXT