ഫോട്ടോ: ട്വിറ്റർ 
Sports

ഷഹബാസ് സണ്‍റൈസേഴ്‌സില്‍, മായങ്ക് ദാഗര്‍ ആര്‍സിബിയില്‍; താരങ്ങളെ കൈമാറി ടീമുകള്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ താരങ്ങളെ കൈമാറി. ഓള്‍റൗണ്ടര്‍മാരെയാണ് ഇരുവരും കൈമാറിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: താര ലേലത്തിനു തൊട്ടു മുന്‍പുള്ള ഐപിഎല്‍ ട്രാന്‍സ്ഫര്‍ വിപണി സജീവം. താരങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ട അവസാന ദിനമാണ് ഇന്ന്. നിരവധി ടീമുകള്‍ ചില നിര്‍ണായക താരങ്ങളെ നിലനിര്‍ത്തിയും ചിലരെ പരസ്പരം കൈമാറിയും മറ്റു ചില ഞെട്ടിപ്പിക്കുന്ന ഒഴിവാക്കലുകള്‍ നടത്തിയും കളത്തില്‍. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ താരങ്ങളെ കൈമാറി. ഓള്‍റൗണ്ടര്‍മാരെയാണ് ഇരുവരും കൈമാറിയത്. റോയല്‍ ചലഞ്ചേഴ്‌സില്‍ നിന്നു ഷഹബാസ് അഹമ്മദിനെ സണ്‍റൈസേഴ്‌സ് സ്വന്തമാക്കി. പകരം മറ്റൊരു താരമായ മായങ്ക് ദാഗറിനെയാണ് ബാംഗ്ലൂര്‍ പകരം സ്വന്തമാക്കിയത്. 

ഷഹബാസിനു ബാംഗ്ലൂരില്‍ കഴിഞ്ഞ സീസണ്‍ മികച്ചതായിരുന്നില്ല. 10 കളിയില്‍ 42 റണ്‍സ് മാത്രമാണ് താരം നേടിയത്. 39 മത്സരങ്ങളില്‍ നിന്നു 14 വിക്കറ്റുകള്‍. 2020ല്‍ ഏഴ് റണ്‍സിനു മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത് മികച്ച പ്രകടനം. 

മായങ്ക് ദാഗറിനു അധികം അവസരം കിട്ടിയിട്ടില്ല. ഹൈദരാബാദിനായി താരം മൂന്ന് മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. ഒരു വിക്കറ്റെടുത്തു. പഞ്ചാബ് കിങ്‌സ് താരമായിരുന്നു നേരത്തെ. 

പുതിയ സീസണിനു മുന്നോടിയായി ഇതു രണ്ടാം തവണയാണ് ടീമുകള്‍ താരങ്ങളെ പരസ്പരം കൈമാറിയത്. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സ് ദേവ്ദത്ത് പടിക്കലിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു നല്‍കി ആവേശ് ഖാനെ സ്വന്തമാക്കിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്ക് കിട്ടി: കുഞ്ചാക്കോ ബോബന്‍