കൊളംബോ: ഇന്ത്യയ്ക്കെതിരെ നടക്കാനിരിക്കുന്ന രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര കാണാന്‍ ആരാധകര്‍ക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടെസ്റ്റ് മത്സരങ്ങള്‍ക്ക് കാണികള്‍ കുറയുന്ന പശ്ചാത്തലത്തില്‍, ഗാലറികള്‍ സജീവമാക്കാനാണ് ടിക്കറ്റ് വരുമാനം വേണ്ടെന്നുവെച്ചുള്ള ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഈ നീക്കം. ശുഭ്മന്‍ ഗില്‍ നയിക്കുന്ന ഇന്ത്യന്‍ ടീമും ശ്രീലങ്കയും തമ്മിലുള്ള പോരാട്ടം നേരിട്ട് കാണാന്‍ ലങ്കയിലെയും മറ്റ് രാജ്യങ്ങളിലെയും ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇത് മികച്ച അവസരമാകും. 2025-27 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സൈക്കിളിന്റെ ഭാഗമാണ് ഈ പരമ്പര.
ആദ്യ ടെസ്റ്റ് ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗാലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും. രണ്ടാം മത്സരത്തിന് ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വേദിയാകും. സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ പ്രവേശനം സുഗമമാക്കുന്നതിനായി പ്രത്യേക ഗേറ്റുകളും ബോര്‍ഡ് നിശ്ചയിച്ചിട്ടുണ്ട്. യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രചോദനമാകാനും ആരാധകര്‍ക്ക് കുടുംബത്തോടൊപ്പമെത്തി ടെസ്റ്റ് ക്രിക്കറ്റിന്റെ ആവേശം ആസ്വദിക്കാനും ഈ അവസരം ഉപകരിക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
അതേസമയം, പരമ്പരയ്ക്ക് മുന്നോടിയായി കൊളംബോയില്‍ ശ്രീലങ്കന്‍ ഇലവനെതിരെ ആരംഭിച്ച ത്രിദിന സന്നാഹ മത്സരം പുരോഗമിക്കുകയാണ്. വലതുകൈയിലെ വിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ മാറിനിന്നതോടെ കെഎല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ഒന്നാംദിനം 8 വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സ് നേടിയ ശ്രീലങ്ക ഇലവന്‍, രണ്ടാംദിനം മത്സരം തുടങ്ങുന്നതിനു മുന്‍പായി ഇതേ സ്‌കോറില്‍ ഡിക്ലയര്‍ ചെയ്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 17 ഓവര്‍ പിന്നിടുമ്പോള്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് എന്നനിലയിലാണ്. കെഎല്‍ രാഹുല്‍ (23*), ദേവ്ദത്ത് പടിക്കല്‍ (44*) എന്നിവരാണ് ക്രീസില്‍. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുന്‍പ് യുവ ഓപണര്‍ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates